ന്യൂഡൽഹി: 10 രൂപയുടെയും 20 രൂപയുടെയും പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നതായുള്ള വാർത്ത ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞു. എന്നാൽ, ഈ മാറ്റം സാധാരണക്കാരന്റെ ജീവിതത്തിൽ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്ന ചോദ്യത്തിനാണ് ഇനി കൂടുതൽ പ്രസക്തി. ഇത് ഒരു പുതിയ നോട്ട് പുറത്തിറക്കുന്ന നടപടി മാത്രമല്ല. ഇന്ത്യയിലെ കറൻസി സംവിധാനത്തെ കൂടുതൽ ദീർഘകാലം നിലനിൽക്കുന്നതും സുരക്ഷിതവുമാക്കാനുള്ള പരീക്ഷണമാണ്. പേപ്പർ നോട്ടുകൾക്ക് പകരമായി എല്ലാ നോട്ടുകളും

