കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?

Sugathan Kerala first

തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.  കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതി‍‍‍ജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന്