മകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെ, കൂറ്റൻ മതിലായി മകൾക്കൊപ്പം നിന്ന് നടി മഞ്ജു പിള്ള. വസ്ത്രധാരണത്തിന്റെ പേരിൽ മകൾ ദയ സുജിത്തിനെതിരെ ഒരു വ്ലോഗർ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ, ഒട്ടും പതറാതെ മകൾക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു താരം. വിമർശനത്തിന് പിന്നാലെ ദയ പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള ഒരു ചിത്രത്തിന് “നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം” എന്ന് തമാശ കലർന്ന ആത്മവിശ്വാസത്തോടെയാണ് മഞ്ജു പിള്ള കമന്റ് ചെയ്തത്. ദയയുടെ പോസ്റ്റ് മഞ്ജു പിള്ള സ്വന്തം അക്കൗണ്ടിലും റീഷെയർ

