കോട്ടയം : ഉമ്മൻ ചാണ്ടി ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജീവിച്ച അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഇന്നും നികത്താനാകാത്ത ശൂന്യതയായി തുടരുകയാണ്. ദീർഘകാലത്തിനുശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം മുന്നണിയെയും അണികളെയും ഒരുപോലെ വേദനിപ്പിക്കുന്നു. ഇന്ന് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനകളും അനുസ്മരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി കെസി വേണുഗോപാൽ നിർവഹിക്കും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറ

