തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കിയ സർക്കാർ നടപടിയിൽ വിമർശനവുമായി എ കെ ബാലഗോപാൽ. കിടപ്പുരോഗികൾക്കു മാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. മറ്റുള്ളവർക്കെല്ലാം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നൽകും. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. പുതിയ രീതി എന്നുമുതൽ നടപ്പാക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബാങ്കിൽ നേരിട്ട് പോയി പെൻഷൻ വാങ്ങുക എന്നത് പ്രായമായവർക്കും അവശരായവർക്കും അപ്രായോഗികമാണെന്ന് എ കെ

