ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച വിമാനം ആണ് അപകടത്തിൽ പെട്ടത്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയിൽ പെട്ട വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. AI379 വിമാനം ഡൽഹിയിൽ ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അറിയിച്ചു. ആകെ 134 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന്

