സംസ്ഥാനത്ത് 38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ കരട് ജൂലൈ 21ന്, അന്തിമ പട്ടിക ഓഗസ്റ്റ് 19ന്

Kerala State Election Commission office building കേരള തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ