പരപ്പനങ്ങാടി മണ്ണിടിച്ചിൽ: JCB മാന്തിയ ഭാഗം മാത്രം ഇടിഞ്ഞു, മനുഷ്യനിർമിത ദുരന്തമെന്ന് ആരോപണം; ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ; നൗഫൽ എന്ന വ്യക്തിയുടെ പ്രോപ്പർട്ടി എന്നും റിനിഷ റഫീക്ക്!

"പരപ്പനങ്ങാടി നാടുകാണി പാതയിൽ JCB മാന്തിയ ഭാഗം ഇടിഞ്ഞ ദൃശ്യം"

മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയ മണ്ണിടിച്ചിൽ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. മലപ്പുറം പാണക്കാട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്നാണ് പ്രധാന പാതയിലെ ഗതാഗതം നിലച്ചത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മണ്ണൊലിപ്പ് പിന്നീട് വലിയ രീതിയിലുള്ള മണ്ണിടിച്ചിലായി മാറുകയായിരുന്നു. സ്ഥലത്തിന് സമീപം സ്ട്രെയിറ്റ് പാത്ത് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്, ഇതിന്റെ ഹോസ്റ്റലും തൊട്ടടുത്താണ്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ നഗരസഭാ ചെയർപേഴ്‌സൺ റിനിഷ റഫീക്ക് ഇപ്പോൾ

BREAKING : പാണക്കാട് ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിൽ; അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് കാരണമെന്ന് ആരോപണം; സമീപത്തെ സ്‌കൂൾ ഹോസ്റ്റലിലെ കുട്ടികളെ മാറ്റുന്നു; നഗരസഭാ അധികൃതർ ഇനിയും സ്ഥലത്തെത്തിയിട്ടില്ല!

"പരപ്പനങ്ങാടി നാടുകാണി പാതയിൽ മണ്ണിടിച്ചിൽ - സ്ട്രെയിറ്റ് പാത്ത് സ്‌കൂൾ സമീപം ഗതാഗതം തടസ്സപ്പെട്ട ദൃശ്യം"

മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മലപ്പുറം പാണക്കാട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്നാണ് പ്രധാന പാതയിലെ ഗതാഗതം നിലച്ചത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മണ്ണൊലിപ്പ് പിന്നീട് വലിയ രീതിയിലുള്ള മണ്ണിടിച്ചിലായി മാറുകയായിരുന്നു. റോഡിലേക്ക് മണ്ണ് കുത്തിയൊലിച്ചു വരുന്നതിനാൽ ഏതു നിമിഷവും വലിയൊരു ഭാഗം താഴേക്ക് പതിക്കാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ സ്ഥിതി അതീവ ഗുരുതരമായേക്കുമെന്നാണ് വിലയിരുത്തൽ. സ്ഥലത്തിന് സമീപം സ്ട്രെയിറ്റ് പാത്ത് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്, ഇതിന്റെ ഹോസ്റ്റലും തൊട്ടടുത്താണ്