തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. സതീശന് ഫണ്ട് അഭ്യര്ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം. തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം : വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ വിവാദമായ പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. 2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച ആരോപണത്തിലാണ് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് തുടക്കമായത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വിജിലൻസ് കണ്ടെത്തിയത് എന്തൊക്കെ? വിദേശത്തുനിന്ന് സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനയായ


