പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ വീണ്ടും വിമാനാപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് വിമാനത്താവള പരിസരത്ത്, റൺവേയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ബാരാമതിയിൽ വിമാനാപകടം ഉണ്ടാകുന്നത് ഏഴ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ്. ജനുവരി 28നുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും മരിച്ചിരുന്നു. രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടെയാണ് അന്ന്

