പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ വീണ്ടും വിമാനാപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് വിമാനത്താവള പരിസരത്ത്, റൺവേയ്ക്ക് സമീപം അപകടമുണ്ടായത്.
അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
ബാരാമതിയിൽ വിമാനാപകടം ഉണ്ടാകുന്നത് ഏഴ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ്. ജനുവരി 28നുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും മരിച്ചിരുന്നു. രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടെയാണ് അന്ന് വിമാനം തകർന്നുവീണത്.
അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, സഹായി എന്നിവരും വിമാനത്തിലുണ്ടായിരുന്നു. പൈലറ്റ് ഇൻ കമാൻഡ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നിവരായിരുന്നു വിമാനത്തിലെ മറ്റ് രണ്ട് ക്രൂ അംഗങ്ങൾ.
ഇതിന് പിന്നാലെ മേയ് 13നും ബാരാമതിയിൽ മറ്റൊരു പരിശീലന വിമാനം അപകടത്തിൽപ്പെട്ടിരുന്നു. സ്വകാര്യ കമ്പനിയുടെ വിമാനമാണ് അന്ന് തകർന്നത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. അന്നും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ബറ്റാലിയൻ കോൺസ്റ്റബിളായി തുടക്കം , ഇപ്പോൾ കെ.എ.പി 4 ബറ്റാലിയന് കമാന്‍ഡന്റ് പദവിയില്‍ ‘എസ്.പി റാങ്കിൽ’, കെ.പി.എസ്.ഒ.എ പ്രസിഡന്റ് യു. പ്രേമന്റെ നിയമനം സേനയില്‍ വന്‍ ചർച്ച !







