കെ.ജി.എഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ (Toxic) കാണാനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ ലോകം. മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം ഒരു വമ്പൻ വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
ട്രെയ്ലറിന് വലിയ രീതിയിലുള്ള മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ, ഇന്നലെ നടന്ന ട്രെയ്ലർ ലോഞ്ച് ഇവന്റിനിടെ യഷിനെക്കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വൈകാരികമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ പ്രേമികൾക്കിടയിലും വലിയ ചർച്ചയാവുന്നത്.
സിനിമയിൽ പലരും തന്റെ കഴിവിനെയും കാര്യപ്രാപ്തിയെയും സംശയിച്ചപ്പോൾ, തന്നിൽ പൂർണ്ണമായി വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് മാത്രമായിരുന്നു എന്ന് ഗീതു മോഹൻദാസ് വെളിപ്പെടുത്തി.
ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം നൽകിയത് യഷ് ആണെന്ന് പറഞ്ഞ ഗീതു, അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും തനിക്ക് ഒരുപാട് ഉപകാരപ്പെട്ടതായും കൂട്ടിച്ചേർത്തു. ‘ടോക്സിക്’ കഴിഞ്ഞാൽ താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെങ്കിലും, പോകുന്നിടത്തെല്ലാം യഷിന്റെ ഒരു ഭാഗം എപ്പോഴും ഒപ്പമുണ്ടാകുമെന്നും അത്രത്തോളം സ്വാധീനമാണ് അദ്ദേഹം തന്നിലുണ്ടാക്കിയതെന്നും വേദിയിൽ വികാരാധീനയായി ഗീതു പറഞ്ഞു.
ചുറ്റുമുള്ള എല്ലാവരും തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ചപ്പോൾ തന്നിൽ പൂർണ്ണമായി വിശ്വസിച്ചതിന് യഷിനോട് ഹൃദയം തൊട്ട് നന്ദി പറയുന്നതായും, ഒരു മികച്ച നടൻ എന്നതിലുപരി ആരെയും അതിശയിപ്പിക്കുന്ന സഹ എഴുത്തുകാരൻ കൂടിയാണ് അദ്ദേഹമെന്നും ഗീതു പറഞ്ഞു. ചിത്രത്തിനായി അഹോരാത്രം പ്രയത്നിച്ച നൂറുകണക്കിന് അണിയറപ്രവർത്തകർക്കും ഗീതു വേദിയിൽ നന്ദി അറിയിച്ചു.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിങ്ങനെ വമ്പൻ നായിക നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!







