കണ്ണൂർ: അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ, ആയങ്കിക്കായി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സൂചന.
അതേസമയം, ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മറ്റ് കേസുകളിൽ നടപടി സ്വീകരിച്ച് ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ എടുക്കാനായിരുന്നു പൊലീസ് നീക്കം.
ഇതിനിടെയാണ് ജാമ്യാപേക്ഷ നൽകാതെ അർജുൻ ആയങ്കിയുടെ അഭിഭാഷകൻ നടത്തിയ നീക്കം ശ്രദ്ധേയമാകുന്നത്. ജാമ്യാപേക്ഷ നൽകാതിരുന്നതോടെ കേസിൽ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.
അർജുൻ ആയങ്കിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് ഇയാളെ തലശേരി സബ് ജയിലിലേക്ക് മാറ്റും. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോതമംഗലം ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിനു പിന്നാലെ ആയങ്കി ഒളിവിൽ പോവുകയായിരുന്നു. ഇതിനു ശേഷമാണ് കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ ആയങ്കി വെല്ലുവിളിച്ചതും അധിക്ഷേപിച്ചതും.
തുടര്‍ന്ന് പൊലീസ് ഈ സംഭവത്തിലും കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോതമംഗലം ഇൻസ്പെക്ടർക്കെതിരായ കേസിൽ ജാമ്യം ലഭിച്ചാൽ തന്നെ ആയങ്കിക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതേ സമയം, മറ്റു രണ്ടു കേസുകളും എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്നവയാണ്. ഈ സാഹചര്യത്തിലാണ് കൊടുംകുറ്റവാളികൾക്കായുള്ള കാപ്പ ചുമത്തി അകത്തിടാനുള്ള ആലോചന.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മംഗളം അസി. എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു







