ഇതാണ് കേരള മോഡല്‍. ഒരു പ്രതിസന്ധിയുണ്ടായാല്‍ ഒന്നിച്ച് അണിനിരക്കുന്ന മലയാളി സ്റ്റൈല്‍. കക്ഷി രാഷ്ട്രീയ ജാതി മത വിത്യാസമില്ലാതെ ഒരേ മനസോടെ എല്ലാവരും ഓരോ പ്രതിസന്ധികാലത്തും ഒന്നിച്ചു. കോവിഡ്കാലത്തെയും പ്രളയകാലത്തെയുമൊക്കെ അതിജീവിച്ചവരാണ് നമ്മള്.
സമാനതകളില്ലാത്ത മഴക്കെടുതികളാണ് പോയ ദിവസങ്ങളില്‍ കേരളം കണ്ടത്. ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്ക ദുരിത പ്രദേശത്തേയ്ക്ക് ബിജെപി തിരുവന്തന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഭരിച്ച സാധനങ്ങളുമായി എട്ടു ലോറികള്‍. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ ജയന്റെ നേതൃത്വത്തില്‍ ആണ് ലോറികളില്‍ കരുതലുമായി സംഘം പോയത്.
ഇത് ആദ്യമായല്ല ബിജെപിയുടെ പ്രളയമേഖലയിലെ സഹായഹസ്തം. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രളയബാധിത പ്രദേശങ്ങളില്‍ വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് പതിവ്പോലെ നടത്തിയത്. മ്ാത്രവുമല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹെല്‍പ്പ് ഡെസ്കുകള്‍ അതും പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലം വരെ പ്രത്യേക കോള്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്കുകളും ആരംഭിച്ചിരുന്നു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായെത്തിയ സന്നദ്ധ സംഘടനകള്‍ക്കും ഒരു ബിഗ് സല്യൂട്ട് തന്നെ നല്‍കണം. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയ സംഘടനകള്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. വീടുകള്‍ വൃത്തിയാക്കാനും കിണര്‍ വൃത്തിയാക്കാനുമെല്ലാം ഇവരുണ്ട്.
ശക്തമായ സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ആ സംഘടനകളുടെയൊക്കെ കരുത്ത്. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സംയോജിത ഇടപെടലാണ് പ്രളയക്കെടുതികള്‍ക്കു മുന്പില് പതറാതെ പല സ്ഥലങ്ങളേയും താങ്ങി നിര്‍ത്തുന്നത്. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും കടകളില്‍ നിന്നു സാധനങ്ങള്‍ മാറ്റാനും സന്നദ്ധ സംഘടനകള്‍ക്കു കഴിഞ്ഞു. ഇരച്ചെത്തിയ വെള്ളത്തിനൊപ്പം തടിയും ചപ്പുചവറുകളും പാലങ്ങളില്‍ അടിഞ്ഞതോടെ പലയിടത്തും വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെട്ടത് പ്രളയക്കെടുതി രൂക്ഷമാക്കി. ഈ തടസ്സങ്ങള്‍ നീക്കാനിറങ്ങിയതില് നല്ലൊരു പങ്കും സന്നദ്ധ സംഘടനകളാണ്. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ നന്നാക്കുന്നതിനും ഇവര്‍ തന്നെ രംഗത്തെത്തി
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മഴ ഇനിയും വിട്ടുമാറില്ല; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഓഗസ്റ്റ് 5-6ന് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത!







