തിരുവനന്തപുരം: കേരള പോലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന് (കെ.പി.എസ്.ഒഎ) അഡ്ഹോക് സമിതി മുന്‍ കണ്‍വീനര്‍ നോണ്‍-ഐ.പി.എസ് തസ്തികയിലെ മുതിര്‍ന്ന എസ്.പി: യു. പ്രേമനെ കെ.എ.പി നാലാം ബറ്റാലിയന് കമാന്‍ഡന്റായി നിയമിച്ച നടപടി പോലീസ് സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കുന്നു. വിജിലന്‍സ് എസ്.പിയായി സുപ്രധാന ചുമതല വഹിച്ചിരുന്ന ഭരണപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥനായ പ്രേമനെ, പുതിയ ഭരണമാറ്റത്തിന് പിന്നാലെ ബറ്റാലിയനിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. ഇതിന് പുറമേ, ചട്ടങ്ങളും സര്‍വീസ് കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ് ഈ നിയമനം നടത്തിയത് എന്ന മറുവാദവും സേനയ്ക്കുള്ളില്‍ വലിയ പുകച്ചിലാണ് ഉണ്ടാക്കിയിരിക്കുന്നത്.
പോലീസ് സേനയുടെ താഴേത്തട്ടില്‍ നിന്ന് സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന ഉദ്യോഗസ്ഥനാണ് യു. പ്രേമന്. ആദ്യകാലത്ത് സി.പി.ഒ (കോണ്‍സ്റ്റബിള്‍) ആയി ബറ്റാലിയനിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയും എഴുതി പാസ്സായി ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലേക്ക് മാറി. എസ്.ഐയായി ചാര്‍ജെടുത്ത അദ്ദേഹം ക്രമസമാധാന പാലനത്തിലും ക്രൈംബ്രാഞ്ചിലും വിജിലന്‍സിലും മികച്ച സേവനം കാഴ്ചവെച്ച് ഡിവൈ.എസ്.പി റാങ്കിലെത്തി. മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് നോണ്‍-ഐ.പി.എസ് എസ്.പിയായി പ്രൊമോഷന് ലഭിക്കുന്നത്. സംസ്ഥാന പോലീസിലെ പ്രമുഖ സംഘടനയായ കെ.പി.എസ്.ഒ.എയുടെ പ്രസിഡന്റ് പദവിയിലും തിളങ്ങിനില്ക്കുന്നു.
യു. പ്രേമനെ കെ.എ.പി 4 ബറ്റാലിയന് കമാന്‍ഡന്റായി നിയമിച്ചതില്‍ ഏറ്റവും വലിയ അതൃപ്തി പുകയുന്നത് ബറ്റാലിയന് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ്. കാരണം, ബറ്റാലിയനിലെ കമാന്‍ഡന്റ് (എസ്.പി റാങ്ക്) എന്നത് അവരുടെ ‘ക്ലോസ്ഡ് കേഡര്‍’ തസ്തികയാണ്. ബറ്റാലിയന് സര്‍വീസില്‍ മാത്രം തുടരുകയും ജനറല്‍ എക്സിക്യൂട്ടീവിലേക്ക് (ലോ ആന്‍ഡ് ഓര്‍ഡര്‍/സ്റ്റേഷന് ചുമതലകള്‍) മാറാന്‍ അവസരമില്ലാതെ ബറ്റാലിയനില്‍ തന്നെ പ്രൊമോഷന് നേടി എസ്.പിയാകുന്നവര്ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുള്ള തസ്തികയാണിത്.
ബറ്റാലിയന് കേഡറിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന പാലനം, സ്റ്റേഷന് ഭരണം, ജനറല്‍ വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയ പൊതു തസ്തികകളില്‍ ജോലി ചെയ്യാനോ ചുമതലകള്‍ വഹിക്കാനോ അവസരമില്ല. എന്നാല്‍ ജനറല്‍ എക്സിക്യൂട്ടീവില്‍ നിന്ന് എസ്.പിയായ യു. പ്രേമന് സംസ്ഥാനത്തെ മറ്റ് തസ്തികയിലും നിയമനം നേടാന്‍ അര്‍ഹതയുണ്ട്. ജനറല്‍ എക്സിക്യൂട്ടീവില്‍ നിന്നുള്ള ഒരാളെ ബറ്റാലിയന് കമാന്ഡന്റാക്കുമ്പോള്, ബറ്റാലിയന് കേഡറില്‍ മാത്രം ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് എസ്.പിയായി മാറിയ അര്‍ഹരായ ഉദ്യോഗസ്ഥരുടെ അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇത് വലിയ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുന്‍പ് വിജിലന്‍സ് എസ്.പിയായി പ്രമുഖ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രേമനെ പെട്ടെന്ന് ബറ്റാലിയനിലേക്ക് മാറ്റിയത് കേവലം ഭരണപരമായ സ്ഥലംമാറ്റമല്ലെന്നാണ് പോലീസ് തലപ്പത്തെ സംസാരം. ശക്തമായ അന്വേഷണ ഏജന്‍സികളിലോ ജനസമ്പര്‍ക്കമുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ തസ്തികകളിലോ ഇരിക്കാന്‍ യോഗ്യതയും മിടുക്കുമുള്ള ഒരു നോണ്‍-ഐ.പി.എസ് ഉദ്യോഗസ്ഥനെ ബറ്റാലിയനില്‍ കൊണ്ട് കെട്ടിയിട്ടത് അത്ര നല്ല നടപടിയല്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം. യു. പ്രേമന് നിലവിലെ സര്‍വീസില്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്തുതന്നെ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കും. എന്നാല്‍ വിരമിക്കലോടെ അദ്ദേഹത്തിന്റെ പോലീസ് ജീവിതം അവസാനിക്കാനിടയില്ലെന്നും സൂചനയുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്സ്ക്യൂസ്!







