കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്‌സ്ക്യൂസ്!

AI excuse corporate layoffs Talrop CorroHealth
കേരളത്തിലും ഇന്ത്യയിലും ഇന്ന് സ്റ്റാർട്ട് ആപ്പ് വിപ്ലവം നടക്കുകയാണ്. എന്നാൽ, ഉയർന്നു വരുന്ന പുത്തൻ കമ്പനികളെ വിശ്വസിച്ച് കോടികൾ മുടക്കുന്നർക്ക് വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. തൊഴിലില്ലായ്‌മ ഭയന്ന് കിട്ടുന്ന ജോലിയിൽ കിട്ടുന്ന സാലറിയിൽ കയറി കമ്പനി വളർത്താൻ ആഗ്രഹിക്കുന്ന ടെക്കികളും ഇന്ന് ഭയത്തോടെയാണ് ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്നത്.
ഇതിന്റെ പ്രധാന കാരണമായി പറയുന്നത് AI വന്നതോടെ തൊഴിൽ വിപണിയിൽ മനുഷ്യരെ വേണ്ട, AI വന്നതോടെ തൊഴിൽ രീതി മാറ്റണം, എന്നെല്ലാമാണ്. അങ്ങനെ എല്ലാം AI യുടെ തലയിൽ ഇട്ടാൽ യുവാക്കളും നിക്ഷേപകരും ആരോട് ചോദ്യങ്ങൾ ചോദിക്കും?
നിലവിൽ ടാൽറോപ്പും, ഏതാനും ആഴ്ചകൾക്ക് മുൻപ് 800-ലധികം പേരെ പിരിച്ചുവിട്ട CorroHealth-ഉം രണ്ടു പേരും കൃത്യമായി ഒരേ വാക്ക് ഉപയോഗിച്ചു, : ‘എഐ’
ഇത് വെറും രണ്ട് കമ്പനികളുടെ കഥയല്ല, ഇത് ഒരു പുതിയ കോർപറേറ്റ് playbook ആണ്. ഈ വിഷയങ്ങളും, ഒപ്പം സമാനമായ മറ്റ് ‘കൂട്ട പിരിച്ചുവിടൽ’ വാർത്തകളും ഒത്തുനോക്കുമ്പോൾ ആർക്കും മനസിലാക്കാൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവ.
അഞ്ചു വർഷം മുൻപ് ഒരു കമ്പനി പ്രശ്നത്തിലായാൽ എന്താണ് പറയുക? “മാർക്കറ്റ് കണ്ടീഷൻ മോശമാണ്”, “ഫണ്ടിംഗ് വിന്റർ ആണ്”, “സാമ്പത്തിക മാന്ദ്യം” എന്നൊക്കെ. ഇപ്പോൾ അതെല്ലാം മാറി, ഒറ്റ വാക്കായി,”AI”.
എന്തുകൊണ്ടാണ് “AI” ഇത്ര perfect ഒരു excuse ആകുന്നത് എന്ന് നോക്കാം.
ആർക്കും ഇത് തള്ളിക്കളയാൻ പറ്റില്ല, AI ജോലികളെ ബാധിക്കുന്നു എന്നത് ലോകമെമ്പാടും നടക്കുന്ന സത്യമാണ്. അതുകൊണ്ട് ഒരു കമ്പനി “AI കാരണം” എന്ന് പറഞ്ഞാൽ, അത് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്,  കാരണം ലോകം മുഴുവൻ AI തൊഴിൽ അവസരങ്ങളെ ചുരുക്കുന്നു എന്ന പ്രസ്താവന അംഗീകരിക്കുന്നു.
ഇത് കമ്പനിയെ “മണ്ടൻ” ആക്കുന്നില്ല, “വിഷനറി” ആക്കുന്നു. “ഞങ്ങൾ പണം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു” എന്ന് പറയുന്നതിന് പകരം, “ഞങ്ങൾ ഭാവിയിലേക്ക് upgrade ചെയ്യുകയാണ്” എന്ന് പറയാം.
ടാൽറോപ്പിന്റെ CEO തന്നെ “horse carriage-ൽ നിന്ന് automobile-ലേക്ക് upgrade ചെയ്യുന്നു” എന്നാണ് പറഞ്ഞത്. CEO ജോൺസ് ജോസഫ് പറഞ്ഞ പൂർണ്ണമായ ന്യായീകരണം ഇങ്ങനെയാണ്, “മാർക്ക് സക്കർബർഗ് എങ്ങനെയാ ഫേസ്ബുക്ക് ഉണ്ടാക്കിയത്? ഇലോൺ മസ്ക് എങ്ങനെയാ ഇലോൺ മസ്ക് ആയത്? സ്റ്റീവ് ജോബ്സ് എങ്ങനെയാ സ്റ്റീവ് ജോബ്സ് ആയത്?” കേരളത്തിന് ഇനി അത്തരം global entrepreneurs വേണം എന്നാണ് അദ്ദേഹത്തിന്റെ വാദം.
“250 കോടി രൂപ കഴിഞ്ഞ പത്ത് വർഷം കൊണ്ട് സമാഹരിച്ചു, അതെല്ലാം കമ്പനിയിൽ തന്നെ നിക്ഷേപിച്ചു, ഒരു രൂപ പോലും വ്യക്തിപരമായ ആസ്തി ഉണ്ടാക്കിയിട്ടില്ല” എന്നും അദ്ദേഹം അവകാശപ്പെടുന്നു.
ശമ്പളം കിട്ടാത്തതിന് നേരിട്ട് മറുപടി പറയാതെ, “ഞങ്ങൾക്ക് loss of pay പോളിസി ഇല്ല” എന്നും, ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ് എന്നും പറഞ്ഞു ഒഴിഞ്ഞുമാറി. കൂടെ, ഫണ്ടിംഗ് പ്രശ്നത്തിന് കാരണമായി അമേരിക്ക-ഇറാൻ സംഘർഷം വരെ ചൂണ്ടിക്കാട്ടി.
ഈ പറഞ്ഞ ഒരു കാര്യത്തിലും യാതൊരു വിധ തെളിവുകളോ ആശയപരമായി അംഗീകരിക്കപ്പെടുന്ന വസ്തുതകളോ ഇല്ല. എന്നിരുന്നിട്ടും എത്ര ആത്മവിശ്വാസത്തോടെയാണ് ജോൺസ് ജോസഫ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞൊപ്പിച്ചത്. ഇതിന്റെ ഒരു കോൺഫിഡൻസിന് കാരണം AI തന്നെയാണ്. ഇന്ന് മാധ്യമങ്ങളോട് എങ്ങനെ ഡിപ്ലോമാറ്റിക് ആയി സംസാരിക്കാം, ഇങ്ങനെ ഒരു പ്രശ്നം വന്നാൽ എങ്ങനെ തൊഴിലാളികളിൽ നിന്നും നിക്ഷേപകരിൽ നിന്നും എങ്ങനെ തടിയൂരാം എന്നും AI തന്നെ ജോൺസ് ജോസഫിനു പറഞ്ഞു കൊടുത്തുകാണണം.
ഇവിടെ ഒരു ഘട്ടത്തിൽ പോലും, Talrop CEO ജോൺസ് ജോസഫ്, തന്റെയോ തന്റെ കമ്പനിയുടെയോ പരാജയം സമ്മതിച്ചിട്ടില്ല. മറിച്ച് ഇതൊരു പരാജയമല്ല, upgrade ആണ് എന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ഈ വിഷയത്തിൽ Talrop ന്റെ ഉത്തരവാദിത്തം തന്നെ ഇല്ലാതാക്കുന്നു.
 “കമ്പനി മാനേജ്മെന്റ് പണം misuse ചെയ്തു” എന്ന് തെളിയിക്കാൻ ഓഡിറ്റും അന്വേഷണവും വേണം. പക്ഷേ “AI വന്നു, ലോകം മാറി” എന്നത് ആർക്കും തെളിയിക്കാനോ നിഷേധിക്കാനോ പറ്റാത്ത ഒരു statement ആണ്.
ചുരുക്കി പറഞ്ഞാൽ, AI എന്നത് യാഥാർത്ഥ്യമാണ്, പക്ഷേ അത് ഇപ്പോൾ ചില കമ്പനികൾക്ക് ഒരു തന്ത്രപരമായ തടിയൂരൽ മാത്രമാണ്. സ്വന്തം സാമ്പത്തിക പിടിപ്പുകേടോ, ഫണ്ട് മിസ്യൂസോ ബാധ്യതകൾ ഒഴിവാക്കാനുള്ള വഴികൾ ഒളിപ്പിക്കാൻ വേണ്ടിയോ മാത്രമാകാം.
ഇനി ഏത് കമ്പനി പൂട്ടിയാലും, ഏത് പിരിച്ചുവിടൽ വന്നാലും, “AI” എന്ന ഒറ്റ വാക്ക് മതിയാകുമോ അതിനെ ന്യായീകരിക്കാൻ? അതോ  ഇനി ഓരോ “AI കാരണമുള്ള പിരിച്ചുവിടൽ” എന്ന പ്രഖ്യാപനത്തിനും ഫണ്ട് എവിടെ, accounts എവിടെ, ആരാണ് ഓഡിറ്റ് ചെയ്തത് എന്ന് ചോദിക്കാൻ തുടങ്ങേണ്ട സമയമായോ?
ടാൽറോപ്പും CorroHealth-ഉം ഇതിന്റെ തുടക്കം മാത്രമാവാം. ഈ “AI excuse” pattern ഇനിയും കൂടുതലായി കാണേണ്ടി വന്നാൽ ആരെയാണ് ചോദ്യം ചെയ്യേണ്ടത്?
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.