മാന്നാർ : വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതരുടെ ജീവിതവും ദുരിതം. മാന്നാർ, ചെന്നിത്തല എന്നിവിടങ്ങളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നുമില്ല. തിങ്കൾ രാവിലെ ഏഴോടെയാണ് ദുരിതബാധിതർ ക്യാമ്പുകളിൽ എത്തിയത്. ഇവർക്ക് ഉച്ചഭക്ഷണം ലഭിച്ചത് വൈകിട്ട് 4.30ന്. ജീവിത ശൈലീ രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും യഥാസമയം ഭക്ഷണവും മരുന്നും ലഭിക്കാതെ വലഞ്ഞു. ഭക്ഷണം പാകം ചെയ്യാനുള്ള നടപടികൾ റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് സിപിഐ എം പ്രവർത്തകർ ഇടപെട്ടാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ നടത്തിയത്. നിരവധി രോഗികൾ ക്യാമ്പുകളിലുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ച് ഇവരെ പരിചരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
വെള്ളംകയറിയാൽ റോഡുമാർഗം ഇവിടേയ്ക്ക് എത്താൻ കഴിയില്ല. ബോട്ടുമാത്രമാണ് ആശ്രയം. നീർവിളാകത്തേക്ക് സഹായം എത്തിക്കാൻവേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് എം എൽഎ അബിൻവർക്കി പറയുന്നത്.അതേസമയം, ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് മഴ മാറിനിന്നതോടെ വെള്ളമിറങ്ങുന്നതിന്റെ വേഗത കൂടിയിട്ടുണ്ട്. മുഖ്യമന്ത്രി റാന്നി ഉൾപ്പെടെയുള്ള മേഖലയിലെത്തി ദുരന്തബാധിതരുമായി നേരിട്ട് സംസാരിക്കും എന്നാണ് അറിയുന്നത്. മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുന്നതിനുമുന്നോടിയാണ് സന്ദർശനം. 353 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,496 പേർ കഴിയുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.


മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?







