ഗുവാഹത്തി: വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി 15കാരിയെ പീഡിപ്പിച്ചു. ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിനിടെ അസമിൽ 15കാരിക്ക് ദാരുണാന്ത്യം. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് 15കാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വിവിധ വസ്തുക്കൾ ഉപയോഗിച്ച് മർദിച്ചതിന്റെ ലക്ഷണങ്ങളും ശരീരത്തിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ലൈംഗികാതിക്രമം സംബന്ധിച്ചു വ്യക്തത വരൂവെന്നും എസ്എസ്പി അമിതാഭ് സിൻഹ അറിയിച്ചു.


ടോവിനോ കഥാപാത്രം അറംപറ്റിയത് രാജേഷിന്, കൊടുത്തത് സ്വന്തം ജീവന്; പ്രളയത്തിലെ രക്ഷകന് ആ വിലപ്പട്ട ജീവന് തിരിച്ചുപിടിച്ചു, നെഞ്ചുപൊട്ടും വേദന……
പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്… അപകടം വരും മുൻപ് ഫോണിലെത്തും മുന്നറിയിപ്പ്; ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ സാചേത്, നിങ്ങളുടെ മൊബൈൽ എങ്ങനെ രക്ഷാകവചമാകും?







