സുചിത്ര മോഹന്‍ലാല്‍ തന്നെയാണ് ഇന്നത്തെ വാര്‍ത്താ താരം. സുചിത്ര പറഞ്ഞത് ഓരോ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പ്രചോദനവും പ്രതീക്ഷയുമാണ്. ചിന്തിക്കാനും അത് പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം നല്‍കിയാണ് നമ്മള് മക്കളെ വളര്‍ത്തിയത്. ചിന്തിക്കാനുളള സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍, നീ ആലോചിച്ചാല്‍ മതി, അത് പ്രകടിപ്പിക്കേണ്ട എന്ന് പറയാനാകില്ല. ചിന്തിക്കാനുളള സ്വാതന്ത്ര്യം നല്കുമ്പോള് അവര്‍ക്ക് അത് പ്രകടിപ്പിക്കാനുളള സ്വാതന്ത്ര്യവും ഉണ്ട്. അവരത് പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ അത് അവരുടെ കാഴ്ചപ്പാട് ആണ്. അത് ചിലപ്പോള്‍ എന്റേതില്‍ നിന്നും നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
അത് പോലെ കാണുന്ന ആളുകള്‍ക്കൊക്കെ വേറെ കാഴ്ചപ്പാട് ആയിരിക്കും, ചിലപ്പോള്‍ സമാനവും ആയിരിക്കാം. അവര്‍ക്ക് പറയാനുളളത് പറയുന്നതില്‍ നിന്നും നമുക്ക് അവരെ തടയാനാകില്ല. അവരുടെ അഭിപ്രായങ്ങള്‍ അവര്‍ പറയുന്നു. എതിന് എതിര്‍പ്പ് ഉണ്ടാകുന്നെങ്കില്‍ അത് അവള് പറഞ്ഞതിനോട് യോജിപ്പില്ലാത്തവര്‍ ആകും. അവളോട് യോജിപ്പുളളവരും കാണും. അതിനെക്കുറിച്ചൊന്നും നോക്കിയിട്ട് കാര്യമില്ല. താരപ്പകിട്ടില്‍ നില്ക്കുമ്പോള് അത് നല്‍കുന്നൊരു പ്രിവിലേജിനെക്കാള് ഏറെ കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന മുന്‍കരുതല്‍ എടുക്കുന്നവരാണേറെയും.
പക്ഷെ ഇവിടെ അത്തരം മുന്‍വിധികളെ പൊളിച്ചടുക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും കുടുംബവും. മകള്‍ ഒരു കാര്യം തുറന്ന് പറയുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ നോക്കാതെ മകള്‍ക്കൊപ്പം നിന്ന അമ്മ. അഛഛ്ന് അവര്‍ ഒരു മികച്ച മാതൃകയാണ്. എന്തിലും ഏതിലും ഒരു രാഷ്ട്രീയം ഉണ്ട്. ഒരു പക്ഷം പിടിക്കുന്നതായാലും നിഷ്പക്ഷമായാലും ജനാധിപത്യരാജ്യത്ത് നിലപാടിലുറച്ച് മുന്നോട്ട് പോകുമ്പോള്‍ അത് മുന്നോട്ട് വയ്ക്കുന്ന ഒരു കൃത്യമായ രാഷ്ട്രീയമുണ്ട്. അങ്ങനെ ഒരു നിലപാട് കേരളം വീണ്ടും കണ്ടു. സിനിമയുടെ മായാലോകത്ത് വിസ്മയം സൃഷ്ടടിക്കാന്‍ ഇറങ്ങിയിരിക്കുന്ന വിസ്മയ മോഹന്‍ലാല്‍ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തുറന്ന് പറച്ചിലൂടെ സോഷ്യല്‍ മീഡിയിയില്‍ വലിയ ചര്‍ച്ചയായിരുന്നു .
പിറന്നാൾ ദിനത്തിൽ സർപ്രൈസ്; ദേവി ശ്രീ പ്രസാദ് അഭിനയരംഗത്തേക്ക്, ‘യെല്ലമ്മ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അതുകൊണ്ട് തന്നെ തുടക്കത്തിന്റെ ട്രെയിലര്‍ ലോഞ്ചിലും എല്ലാവരും ഉറ്റുനേക്കിയതും അടുത്തത് എന്തെന്നാണ്. അവിടെ സിനിമയുടെ ആവേശമാണ് കണ്ടതെങ്കിലും ചാനല്‍ അഭിമുഖങ്ങളില്‍ വിസ്മയ പഴയതിനെക്കാള്‍ ശക്തമായി അത് ആവര്‍ത്തിച്ചു. മാത്രവുമല്ല മാതാപിതാക്കളായ സുചിത്രയും മോഹന്‍ലാലും പിന്തുണച്ചു. ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നം എന്ന് അവരും പറയുമ്പോള്‍ കാര്യം വ്യക്തം. ആ കുട്ടിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ മേജര്‍ രവി അടക്കമുള്ളവര്‍ക്ക് കൃത്യമായ മറുപടി. നീറ്റ് ക്രമക്കേടിന് എതിരെ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ ഡല്‍ഹി പോലീസ് ക്രൂരമായി കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച വിസ്മയ മോഹന്‍ലാലിന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണോ വേണ്ടത് എന്ന ചോദ്യമായിരുന്നു വിസ്മയ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചത്.
അതിനിടെ സംവിധായകന് മേജര്‍ രവി ഈ വിഷയത്തില്‍ പ്രതികരിച്ചതും വിവാദമായി. വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നും കുട്ടികളെ അടിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിച്ചതാണ് എന്ന മട്ടിലായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം നിലപാട് പറഞ്ഞപ്പോള്‍ അതിനെ ചെറുതാക്കി കാട്ടുകയാണ് മേജര്‍ രവി ചെയ്തത് എന്നതടക്കമാണ് വിമര്‍ശനം ഉയര്‍ന്നത്. പക്ഷെ ഇപ്പോഴിതാ എല്ലാം വ്യക്തം. പറഞ്ഞതില്‍ നിന്ന് മാറ്റമില്ലെന്ന് വിസ്മയ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണെന്നും അത് തീര്‍ത്ത് കൊടുക്കേണ്ട കാര്യം തനിക്കില്ലെന്നുമാണ് വിസ്മയയുടെ പ്രതികരണം. മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും വിസ്മയയുടെ പ്രതികരണത്തെ അനുകൂലിച്ചു എന്നതില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമായി ചിന്തിക്കാന്‍ മാത്രമല്ല പ്രതികരിക്കാനുള്ള അവരുടെ അവകാശത്തിനൊപ്പം എന്ന നിലപാട് കുടുംബവും വ്യക്തമാക്കി.
എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമാണ്. ചില ആളുകള്‍ അത് തെറ്റിദ്ധരിക്കുകയാണ് എങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണ്. ഞാന്‍ എന്ത് ചിന്തിക്കുന്നുവെന്നതോ എനിക്ക് എന്ത് തോന്നുന്നു എന്നതോ ആര്‍ക്ക് മുന്നിലും തെളിയിച്ച് കാണിക്കേണ്ട കാര്യമില്ല. അത് അങ്ങനെയല്ല, ഇങ്ങനെയാണ് എന്നൊന്നും ആരോടും തിരുത്തി കൊടുക്കേണ്ട കാര്യവും ഇല്ല. ഞാന്‍ എന്താണെന്ന് ആര്‍ക്കും വിശദീകരിച്ച് കൊടുക്കേണ്ട ആവശ്യവും ഇല്ല. ആര്‍ക്കെങ്കിലും അതില്‍ പ്രശ്നമുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. എനിക്കതില്‍ ഒന്നും ചെയ്യാനില്ല.
അവരുടെ പ്രശ്നം തീര്‍ക്കല്‍ എന്റെ ഉത്തരവാദിത്തവും അല്ല എന്ന് വിമര്‍ശകരുടെ മുഖത്ത് നോക്കി മറുപടി. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കള്ളിയില്‍ നിന്നുകൊണ്ട് ആ കള്ളിയല്‍ പെടുത്തി ഒരാളെ ഒതുക്കാനിറങ്ങിയാല് അത് വിലപ്പോവില്ലെന്ന് വ്യക്തം. താനും ഇതേ അഭിപ്രായത്തിലുളള ആളാണെന്നാണ് മകളെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാലും പ്രതികരിച്ചു. ഇത് സോഷ്യല്‍ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണ്. പക്ഷേ അങ്ങനെ പേടിച്ച് ജീവിക്കാനാണെങ്കില്‍ നമ്മള് ഇതിനൊന്നും വരാതിരിക്കാനും ഒന്നും പറയാതിരിക്കാനുമേ പറ്റുകയുളളൂ. മുഖമില്ലാത്ത ആളുകളാണ് ഇതൊക്കെ. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഒരുതരം സന്തോഷം കിട്ടും, അത്തരക്കാര്‍ സന്തോഷിക്കട്ടെയെന്ന് മോഹന്‍ലാലും പറയുമ്പോള്‍ വിമര്‍ശകര്‍ കടക്ക് പുറത്തെന്ന് സിമ്പിള്‍ ലോജിക്


“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!







