ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ കിരീട നേട്ടത്തേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് നേടുന്നത് ആരാവും എന്നതിനാണ്. പ്രധാന താരങ്ങളെല്ലാം ഗോളടിച്ചുകൂട്ടുകയാണ് ഓരോ മത്സരത്തിലും.അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും ആറു ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചാണ്. കൂടാതെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നും നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ചു ഗോളുകളുമായി പിന്നിലുണ്ട്.
ലയണല്‍ മെസി (6 ഗോളുകള്‍) – ടൂര്‍ണമെന്റിന്റെ തുടക്കം മികച്ച ഫോമിലുള്ള മെസി, അള്‍ജീരിയക്കെതിരായ മത്സരത്തില്‍ തന്റെ ആദ്യ ലോകകപ്പ് ഹാട്രിക് നേടി.
തുടര്‍ന്ന് ഓസ്ട്രിയക്കെതിരെ രണ്ട് ഗോളുകളും ജോര്‍ദാനെതിരെ ഒരു ഗോളും സ്വന്തമാക്കിയതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഗോള്‍നേട്ടം ആറിലേക്കുയര്‍ന്നു. മെസിയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം നിലവില്‍ 19 ആയി.കിലിയന്‍ എംബാപ്പെ (6 ഗോളുകള്‍) – നാല് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ നേടിയ എംബാപ്പെയുടെ പേരില്‍ രണ്ട് അസിസ്റ്റുകളുമുണ്ട്. ലോകകപ്പില്‍ ഇതുവരെ ആകെ 18 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
ഹാരി കെയ്ന്‍ (5 ഗോളുകള്‍) – ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഡിആര്‍ കോംഗോക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് നേട്ടം അഞ്ച് ഗോളുകളിലേക്കെത്തിയത്. ഇതോടെ കെയ്നിന്റെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 13 ആയി ഉയര്‍ന്നു. പെലെയുടെ 12 ലോകകപ്പ് ഗോളുകളെന്ന നേട്ടം മറികടക്കാനും കെയ്നിന് ഇതിലൂടെ സാധിച്ചു.
എര്‍ലിങ് ഹാളണ്ട് (5 ഗോളുകള്‍) – ലോകകപ്പില്‍ കന്നിയംഗം കുറിച്ച ഹാളണ്ട് മൂന്ന് മത്സരങ്ങളില്‍ നിന്നാണ് അഞ്ച് ഗോളുകള്‍ നേടിയത്.
യമാലിന്റെ ഗോൾ ആഘോഷം കവർന്ന് അനിയൻ; സ്ക്രീനിൽ ചേട്ടനെ കണ്ടപ്പോൾ ആർത്തുവിളിച്ച് ഓടിയെത്തി
ഫ്രാന്‍സിലെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിലെ വിനീഷ്യസ് ജൂനിയര്‍, സെനഗലിലെ ഇസ്മായില്‍ സാറും നാല് ഗോളുകളും നേടിയിട്ടുണ്ട്. വരും ദിവസളിലെ ഓരോ ഗോളും ഇവര്‍ക്ക് വളരെ വിലപ്പെട്ടതാവുമെന്നതില് സംശയമില്ല.


കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും







