തിരുവനന്തപുരം : സാധാരണക്കാരൻ്റെ പ്രഭാതഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ കോഴിമുട്ടയുടെ വില സംസ്ഥാനത്ത് സർവകാല റെക്കോർഡിലേക്ക്.
പൊതുവിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
ഒരു മാസം മുൻപ് വരെ 5.50 രൂപ മുതൽ 6 രൂപ വരെയായിരുന്ന മുട്ടവിലയാണ് ഒറ്റയടിക്ക് എട്ട് രൂപയിലേക്ക് കുതിച്ചുയർന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മുട്ട വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഈ വിലക്കയറ്റം കാരണമായിട്ടുണ്ട്.
സ്വർണക്കൊള്ള കേസ്: പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് തിങ്കളാഴ്ച നൽകും
പലയിടങ്ങളിലും ഓംലെറ്റിനും ബുൾസൈക്കുംപത്ത് മുതൽ ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്
തമിഴ്നാട്ടിലെ വില വ്യത്യാസത്തിനനുസരിച്ചാണ് കേരളത്തിലും വില നിശ്ചയിക്കുന്നത്.
വരും ദിവസങ്ങളിൽ നാമക്കലിൽ നിന്നുള്ള വരവ് വർദ്ധിച്ചില്ലെങ്കിൽ മുട്ടവില എട്ട് രൂപയും കടന്ന് മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് വ്യാപാരികളും പൊതുജനങ്ങളും. സംസ്ഥാന സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.


വെമ്പായം ബാർ തീവെപ്പ്: തീയിട്ട യുവാവിനും ദാരുണാന്ത്യം







