‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

KSRTC Priyadarshini Free Travel Scheme for Women in Kerala
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
“കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി വേണം അതിവേഗ റെയിൽ പദ്ധതി ആസൂത്രണം ചെയ്യാനെന്നും മുഖ്യമന്ത്രി പറഞ്ഞു. “പാസഞ്ചർ ട്രെയിൻ മാത്രം പോരാ, ചരക്ക് നീക്കവും കണക്കിലെടുക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതിവേഗ റെയിൽ പദ്ധതിക്കെതിരെ ലോയേഴ്‌സ് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. പദ്ധതി സംബന്ധിച്ച് മാധ്യമങ്ങൾ കാര്യങ്ങൾ ഊതിവീർപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച ബദൽ അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതിയുടെ ശുപാർശ. ഇതേത്തുടർന്ന് സർക്കാർ വിഷയത്തിൽ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ എൽഡിഎഫ് സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് ബദലായി ശ്രീധരൻ മുന്നോട്ടുവച്ച, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പദ്ധതിയാണ് നിലവിൽ സർക്കാർ പരിഗണനയിലുള്ളത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.