“മാർക്കിങ്ങോ മാനസിക സമ്മർദ്ദമോ? വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്ന് സിബിഎസ്‌ഇയോട് സുപ്രീംകോടതി”

Supreme Court hearing on CBSE On Screen Marking OSM evaluation system and student complaint

ന്യൂഡൽഹി: പരീക്ഷാ മൂല്യനിർണയത്തിലെ സുതാര്യതയും കൃത്യതയും സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കുന്നു സുപ്രീംകോടതി നിരീക്ഷണം. സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ നിരാശകൾ കാണണം. കുട്ടികൾക്ക് പ്രതികൂലമായ നിലപാട് സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. ഒഎസ്എമിലെ പോരായ്മകൾ പരിഹരിക്കാൻ ഇതുവരെ സ്വീകരിച്ച് നടപടികൾ സിബിഎസ്ഇ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗിൽ വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായവും കോടതി ചോദിച്ചു.

ഒഎസ്എം മുല്യനിർണയത്തിലെ പാകപ്പിഴകൾ പരിഹരിക്കാൻ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വിഷയം പരിശോധിക്കുകയാണെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്.പന്ത്രണ്ടാം ക്ലാസ് മൂല്യനിർണത്തിന് ഇക്കൊല്ലം മുതൽ ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പരാതിയാണ് ഉയരുന്നത്. എന്നാൽ 10-ാം ക്ലാസിലും ഈ വർഷം ഒഎസ്എം നടപ്പിലാക്കുമെന്ന് സൂചന നൽകിയിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായി. തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.