നേതാക്കന്മാർക്ക് വാക്കും പഴം ചാക്കും ഒരുപോലെയാണ്. പക്ഷെ നമ്മുടെ പുതിയ മുഖ്യൻ, ഒരുപാട് വായനയും അറിവുമുള്ള വി ഡി സതീശൻ എപ്പോഴും പറയാറുണ്ട്. വാക്കാണ് വലുത്, പാലിക്കുക തന്നെ ചെയ്യും!
എന്നാൽ, പി എം ശ്രീയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?
പ്രതിപക്ഷത്തിരുന്ന് എതിർത്തു.
അധികാരത്തിൽ വന്നപ്പോൾ അതേ പദ്ധതി അംഗീകരിച്ചു. വി.ഡി. സതീശൻ സർക്കാരിനെതിരെ “യൂ-ടേൺ സർക്കാർ” എന്നാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ വിളിക്കുന്നത്. എന്താണ് സംഭവിച്ചത്? എന്താണ് പിഎം ശ്രീ? എന്തുകൊണ്ടാണ് ഈ യൂ-ടേൺ?
മംഗളം ടിവിയിലൂടെ ഓപ്പൺ ആയി സംസാരിക്കാം!
2022ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു സെൻട്രലി സ്പോൺസേഡ് സ്കീമാണ് PM SHRI, Pradhan Mantri Schools for Rising India.
2022 മുതൽ 2027 വരെയാണ് കാലാവധി. ആകെ ഏകദേശം 27,360 കോടി രൂപയുടെ പദ്ധതി , ഇതിൽ 18,128 കോടി രൂപ കേന്ദ്രം നൽകും, ബാക്കി സംസ്ഥാനം. അതായത്, 60:40 അനുപാതത്തിലാണ് ഫണ്ടിങ്.
രാജ്യത്താകെ 14,500 സ്കൂളുകളെ തിരഞ്ഞെടുത്ത് അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം. ഓരോ സ്കൂളിനും ഏകദേശം ഒരു കോടി രൂപ വരെ വർഷം തോറും ലഭിക്കും.
ആദ്യം സംസ്ഥാനങ്ങൾ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം. പിന്നീട് നിലവിലുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ സ്കൂളുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ചലഞ്ചുകളും ടാസ്കുകളും വഴി മികച്ച സ്കൂളുകളെ തിരഞ്ഞെടുക്കും.
കേൾക്കുമ്പോൾ നല്ലതു മാത്രം തോന്നാം. പക്ഷേ എല്ലാ സംസ്ഥാനങ്ങളും തുടക്കത്തിൽ ഇതിൽ ചേർന്നില്ല. കേരളം, തമിഴ്‌നാട്, ഡൽഹി, ബംഗാൾ, പഞ്ചാബ്, ഇവരെല്ലാം ആദ്യം വിട്ടുനിന്നു.
പിന്നീട് ഡൽഹിയും പഞ്ചാബും ചേർന്നു. കേരളവും തമിഴ്‌നാടും ബംഗാളും വിട്ടുനിന്നു…
എന്നാൽ ഇന്ന് കേരളത്തിൽ നിലപാടില്ലാത്ത വാർത്തയായി ദിവസവും നമ്മൾ കേൾക്കുന്നു.. PM Shree !
എന്താണ് PM ശ്രീയുടെ പ്രശ്നം? പിഎം ശ്രീയിൽ ചേരാൻ, ദേശീയ വിദ്യാഭ്യാസ നയം 2020 NEP നടപ്പാക്കണം എന്നതാണ് വ്യവസ്ഥ. ഇവിടെയാണ് വിവാദം തുടങ്ങുന്നത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും അജണ്ടകൾ പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.
പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വീര്യംകുറഞ്ഞ മദ്യം: ജനങ്ങളെ സർക്കാർ കബളിപ്പിക്കുന്നുവെന്ന് കെ.എൻ. ബാലഗോപാൽ
മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു ; 23 വർഷത്തിന് ശേഷമുള്ള വിധി!







