തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എന്‍.ഡി.ആര്.എഫ്, പൊലീസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും, ബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു


കളക്ടർ മാമാ, കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കാമായിരുന്നു. അവധി പ്രഖ്യാപനം വൈകി; ‘കളക്ടർ ഉറങ്ങിപ്പോയോ?’ വിമർശനം സഹിക്കവയ്യാതെ കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ







