അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായി പ്രതി ; കാണാന്‍ ആളും കൂടി

Koodathayi serial murder case accused Jolly arrives at court during a hearing.

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് അടിപൊളി ലുക്കില്‍.ജീന്‍സും ടോപ്പുമണിഞ്ഞ് മാറാട് പ്രത്യേക കോടതിയില്‍ എത്തിയ ജോളിയെ കാണാന്‍ ആളുകള്‍ കൂടുകയും ചെയ്തു. കോടതിവരാന്തയിലെ ബെഞ്ചിന് പുറത്തിരുന്ന് തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായാണ് ജോളിയെ കണ്ടത്. മുൻഭർത്താവ് റോയ്‌തോമസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിനെ വിസ്തരിക്കുമ്പോൾ വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ കോടതിമുറിയിൽ ഓരോപോയിന്റും ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു.

കോടതിനടപടികൾ അവസാനിച്ച് ഉച്ചയ്ക്ക് മൂന്നുമണിയോടെ കോഴിക്കോട് ജില്ലാജയിലിലേക്ക് കൊണ്ടുപോവുമ്പോൾ ജോളിതന്നെയാണ് പോലീസ് ജീപ്പിന്റെ വാതിൽതുറന്ന് അകത്തുകയറിയത്. മുൻഭർത്താവും ഭർത്തൃപിതാവും മാതാവും ബന്ധുക്കളുമടക്കം ആറുപേരെയാണ് ജോളി സയനൈഡ് നൽകി കൊന്നത്.കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കാണ് ജോളി ഹാജരായത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.