കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മരണം രണ്ടായി , ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; ഭീകരരെ വധിക്കാന്‍ നിര്‍ദേശം.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയും മരണത്തിന് കീഴടങ്ങി. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ചത്തീസ്ഗഡ് സ്വദേശിയായ ഭൂപേന്ദ്ര (28) ആണ് ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകനായ ദീപക് റാത്തോഡ് (24) സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി 8:15 ഓടെ കുല്‍ഗാമിലെ കേലാം മേഖലയിലുള്ള ഇഷ്ടികച്ചൂളയിലാണ് സംഭവം നടന്നത്. ഇവിടെ എത്തിയ രണ്ട് ഭീകരര്‍ തൊഴിലാളികളുടെ പേരുകള്‍ ചോദിച്ചറിഞ്ഞ ശേഷം തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും രക്തത്തില്‍ കുളിച്ചു വീണതോടെ മരിച്ചെന്നു കരുതി ഭീകരര്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ഇവരെ അനന്ത്‌നാഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദീപക് വഴിമധ്യേ മരിച്ചിരുന്നു. പരിക്കുകളോടെ ചികിത്സയിലായിരുന്ന ഭൂപേന്ദ്രയും പിന്നീട് മരണത്തിന് കീഴടങ്ങി.

പത്ത് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. ജൂലൈ 22-ന് അനന്ത്നാഗിലെ തിരക്കേറിയ ലാല്‍ചൗക്ക് മേഖലയില്‍ ജമ്മു-കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അഷിഖ് ഹുസൈന്‍ ഖുറേഷിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അമര്‍നാഥ് യാത്രാ പാതയിലുണ്ടായ ആ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.