കൊച്ചിയിൽ മോഹൻലാലിനൊപ്പം വിജയ്; ലഹരിയോട് ഇനി തമിഴ്‌നാടും ‘നോ’ പറയും, ‘തൂഫാൻ’ ക്യാമ്പയിൻ വ്യാപിക്കുന്നു

ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി

കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കും. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള താത്‌പര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ‘ജില്ല’ എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ പേരും ആഭ്യന്തരമന്ത്രി പരാമർശിച്ചു.

കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ബംഗളുരുവിലെത്തി ചെന്നിത്തല കണ്ടിരുന്നു.ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ” ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് ശക്തിപ്രാപിക്കുകയാണ്. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നുള്ള ഓപ്പറേഷനാണ് ഇനി നടക്കുകയെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസ് ഉന്നതരെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചുവരുത്തി ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കിയിരുന്നു. ‘ഓപ്പറേഷൻ തൂഫാൻ” മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് പ്രശംസിച്ച അന്യസംസ്ഥാന പൊലീസ് ഉന്നതർ, തൂഫാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റവും സംയുക്ത നടപടികളും കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുങ്ങിയെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.