പെട്രോൾ വിലയും E20 ആശങ്കയും; ഇന്ത്യ EVയിലേക്ക്?ജൂലായിൽ മാത്രം 3,27,901 വൈദ്യുത വാഹനങ്ങൾ നിരത്തിൽ; പുതിയ റെക്കോർഡ്!

E20 VS EV Vehicles
മുംബൈ: ഇന്ത്യയിൽ വാഹങ്ങൾ വാങ്ങുന്നതിൽ വലിയ മാറ്റം വന്നുതുടങ്ങിയിരിക്കുകയാണ്. പ്രധാനമായും ഇതിന് രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് പെട്രോൾ, ഡീസൽ വില ഉയർന്നതും രണ്ട്, എഥനോൾ ചേർത്ത പെട്രോൾ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ്. ഇതുമൂലം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നിരിക്കുകയാണ്.
കണക്കുകൾ പ്രകാരം, ജൂലായിൽ 3,27,901 വൈദ്യുതവാഹനങ്ങളാണ് നിരത്തുകളിലെത്തിയത്.  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകളാണിത്. ഇതുവരെയുള്ളതിൽ ഒരുമാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്ക് ആണ് ഇത്.
2026 ജൂണിലെ 3,06,220 വൈദ്യുതവാഹനങ്ങളെന്നതിനെയാണ് ജൂലായിൽ മറികടന്നിരിക്കുന്നത്. 2025 ജൂലായിലെ വിൽപ്പനയെക്കാൾ 66 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിലുണ്ടായതെന്ന് ഫാഡ പറയുന്നു.
നിലവിൽ രജിസ്‌ട്രേഷൻ നടത്തുന്ന എട്ടിൽ ഒരു വാഹനം വൈദ്യുതിയിലോടുന്നതാണ്. ഇതോടെ രാജ്യത്ത് നിരത്തുകളിൽ വൈദ്യുതവാഹനങ്ങളുടെ വിഹിതം 12 ശതമാനത്തിലേക്കുയർന്നതായും ഫാഡ വൈസ് പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു.
വൈദ്യുതവാഹന വിൽപ്പനയിൽ മുന്നിൽ ഇരുചക്രവാഹനങ്ങളാണ്. ജൂലായിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 2,04,362 യൂണിറ്റുകളാണ്. 2025 ജൂലായിലിത് 1,08,516 എണ്ണമായിരുന്നു. 88.32 ശതമാനമാണ് വർധന.
യാത്രാവാഹനങ്ങളുടെ വിഭാഗത്തിൽ 83.13 ശതമാനം വർധനയുമായി 32,928 യൂണിറ്റിലെത്തി. മുൻവർഷം ഇതേകാലത്തിത് 17,981 എണ്ണമായിരുന്നു. കൂടാതെ 87,055 മുച്ചക്രവാഹനങ്ങളും 3,556 വാണിജ്യവാഹനങ്ങളും ജൂലായിൽ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ ഒരു മാറ്റം തുടർന്നും ഉണ്ടാകുമോ എന്നാണ് ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.