കൊച്ചി: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ആലുവ സൈബർ പൊലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടയിലും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് ഒളിവിലിരുന്ന് വെള്ളിയാഴ്ച രാത്രിയും ഇയാൾ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


ഹണി മൂണ്‍ പീരിഡ് കഴിഞ്ഞോ, ഡല്‍ഹിയിലെത്തുന്ന വി.ഡി. സതീശനെ കാത്തിരിക്കുന്നതെന്ത് ? പുതിയ അധ്യക്ഷനെ തീരുമാനിച്ചാലും കേരളത്തിലെ കോണ്‍ഗ്രസ് രണ്ടുവഴിക്കോ?
147.599 ദശലക്ഷം യൂണിറ്റിന്റെ വെള്ളം ഒറ്റദിവസം; മൂന്ന് ദിവസത്തിൽ ജലനിരപ്പ് 11% ഉയർന്നു; 5 വർഷത്തിനിടയിലെ റെക്കോർഡ് നീരൊഴുക്ക്, പവർകട്ട് ഭീതി കുറയുമോ?; KSEB ഇപ്പോഴും ആശങ്കയിൽ!







