കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

ബെംഗളൂരു : കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് കർണാടകയിലെ ബിഡതിക്ക് സമീപം നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ബസ് ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. നാല് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രാദേശികവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.