അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ

Police investigation into the teacher-linked MDMA case with another arrest and bank transaction evidence.

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി

വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.

പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്സഭയിൽ; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ ഇല്ല

Lok Sabha debates exam bill

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ച ആരംഭിച്ചെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഹാജരായിരുന്നില്ല. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള പുതിയ നിയമഭേദഗതിയിന്മേൽ ലോക്സഭയിൽ പത്ത് മണിക്കൂർ നീളുന്ന മാരത്തൺ ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചാ സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ചർച്ച സമയം ഉയർത്തിയത്. ആദ്യം നിശ്ചയിച്ചിരുന്ന ആറ് മണിക്കൂർ സമയം എട്ട് മണിക്കൂറായും, പിന്നീട് പത്ത് മണിക്കൂറായും വർദ്ധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ

ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തും എ. അജികുമാറും ഇന്ന് കോടതിയിൽ

Sabarimala gold scam court hearing

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍ എന്നിവരെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ വാറന്‍ഡ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

സാബു ജേക്കബ് ചതിച്ചു, ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച; അവധി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന ആർ.സുഗതൻ, അപേക്ഷ ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത്

മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു

മലപ്പുറം:  കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറി‌ഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറി‌ഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.

കേസുകൾ പിൻവലിക്കും; നഷ്ടപരിഹാരത്തിൽ ഉടൻ തീരുമാനം – സി.ജെ.പിയുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി :  കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. പ്രതിഷേധക്കാരുടെ പേരില്‍ പോലീസ് എടുത്ത കേസുകളെല്ലാം പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുണ്ടാകില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രമന്ത്രി ജെ പി നദ്ദ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഴുവന്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് രാജ്യവ്യാപകമായി നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഓൺലൈൻ ആക്ഷേപഹാസ്യ കൂട്ടായ്മയായ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വം നൽകിയ പ്രക്ഷോഭമാണ് ഈ രാജിക്ക് കാരണം.ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു.  വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കോക്രോച്ച് ജനതാപാർട്ടി(സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ, പ്രൊമോഷൻ തടയും ; ആലപ്പുഴ മർദ്ദന കേസിൽ രമേശ്‌ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നടപടി

ADGP MR Ajith Kumar DGP promotion Kerala Police എം ആർ അജിത് കുമാർ ഡിജിപി ചിത്രം

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഉയർന്നതല കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് അനുമതി നൽകിയത്. കേസ് അന്വേഷണത്തിൽ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഇടപെടലുകളും ഉണ്ടായതായി പ്രത്യേക അന്വേഷണ