കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് നൂറാം ദിനം പിന്നിടുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. എം.കെ. റാം പിടിയിലാകുന്നത്. നൂറുദിവസത്തെ ഒളിവുജീവിതം സംഭവബഹുലമായിരുന്നു. നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്. ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ സഹായത്തിനുണ്ടായിരുന്നു. പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. ഇതിന്
കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ച് ചൊവ്വാഴ്ചയും തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. തിങ്കളാഴ്ച നടന്ന ആദ്യദിന മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാനുള്ള തീരുമാനം. ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം വിട്ടുപോകില്ലെന്നും മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും ദിപ്‌കെയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത
‘ഇത് കെയ്നിന്റെ ലോകമാണ്. നമ്മളെല്ലാം ഇവിടെ ജീവിക്കുന്നുവെന്നേയുള്ളൂ.’ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിന്റെ സഹോദരൻ കെയ്ൻ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റാണിത്. ഈ ലോകകപ്പിൽ മൈതാനത്തിനകത്ത് ഒരുപാട് താരങ്ങളുടെ ഉദയം നമ്മൾ കണ്ടു. എന്നാൽ, ഗാലറിയിലെ ആഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മൂന്നു വയസുകാരനാണ് ലമിൻ യമാലിന്റെ അർദ്ധസഹോദരൻ കെയ്ൻ. പത്തൊമ്പതുകാരനായ ലമിൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ തന്നെ അദ്ഭുതങ്ങൾ തീർക്കുന്നതിന് ലോകം സാക്ഷിയായി. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.
കൊല്ലം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വലിയ രാഷ്ട്രീയ നാണക്കേടിൽ നിന്നും വിവാദങ്ങളിൽ നിന്നും കരകയറ്റി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. വിജിലൻസ് കേസിൽ കോടതി ശിക്ഷിച്ച പ്രതി മുഖ്യ സംഘാടകനായ ചടങ്ങിൽ നിന്നും അവസാന നിമിഷമാണ് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് മന്ത്രി പിന്മാറിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വേങ്ങറയിൽ ഇന്നലെ വൈകിട്ടായിരുന്നു വിവാദത്തിന് കാരണമാകുമായിരുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും കൾച്ചറൽ ആൻഡ് മെഡിക്കൽ എയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22 (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നിർവ്വഹിക്കുന്നത്. വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൽ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പദവികളിലേക്ക് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കും. ലഹരിക്കെതിരെ ‘ഐ ക്യാൻ’
തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും
തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങൾ പുറത്ത്. ശരീരമാസകലം പൊള്ളലേറ്റ ശേഷം ബാർ ജീവനക്കാരോടാണ് പ്രതി ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഇയാളുടെ കയ്യിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമെല്ലാം ഗുരുതരമായി പൊള്ളലേറ്റതിന് ശേഷമായിരുന്നു ഒരുകൂസലുമില്ലാതെയുള്ള പ്രതികരണം. ഒരു പ്രാദേശിക ഓൺലൈൻ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ‘ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവൻ എന്നെ ചീത്തവിളിച്ചു, അടിച്ചു. ഉടനെ ഞാൻ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് കത്തിച്ചു. അവൻ










