‘കാര്‍മേഘം കാണുമ്പോള്‍ മയിലല്ല, മന്ത്രിയാണ് ആടുന്നത്’: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന് സണ്ണി ജോസഫ്; പ്രാര്‍ഥിക്കാന്‍ ആഹ്വാനം

Sunny Joseph urges prayers for rain

തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. നിലവിലുള്ള ഈ ഊർജ്ജ പ്രതിസന്ധി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാനിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു. ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുൻപ് ശക്തമായ തിരിച്ചുവരവ്.

Sindhu lifts trophy

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുന്‍പ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം പി വി. സിന്ധു. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ അകാനെ യമഗൂച്ചിയെ തകര്‍ത്താണ് പി.വി. സിന്ധു കിരീടം നേടിയത്. ഇതോടെ ഒരു പ്രധാന കിരീടത്തിനായുള്ള ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധുവിന്റെ ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പും അവസാനിച്ചു.  2019ല്‍ ലോക ചാംപ്യനായതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിലേക്ക് എത്താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലെ രാജ്യത്തിന്റെ അഭിമാന താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ അകാനെ യമഗൂച്ചിയെ

പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരൻ ഉൾപ്പെടെ പല പ്രമുഖർക്കും സഭയിലെത്താൻ കഴിയുമായിരുന്നില്ലെന്ന് പ്രതികരണം ; സഹായവും രാഷ്ട്രീയവും ഒരേ കണ്ണിലൂടെ കാണേണ്ടതില്ല !

Hospital Food Distribution

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

പൊതിച്ചോറിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ല; എന്തുവില കൊടുത്തും തടയും!

"Hospital Food Distribution Debate"

പത്തനംതിട്ട: ആശുപത്രി പരിസരങ്ങളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും വിമർശനവുമായി രംഗത്ത്. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്. ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

കള്ളന്‍ വിജയന്‍’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ

അസ്തമിക്കാത്ത സമരസൂര്യന്‍ എന്ന പ്രയോഗം വി.എസിന്റെ കാര്യത്തില്‍ വളരെ ശരിയാണെന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളം കണ്ടു. വി.എസില്ലാത്ത രാഷ്ട്രീയ കേരളത്തിന് ഒരാണ്ട് ജൂലൈയ് 21 ന് തികയുമ്പോഴും ഇന്നും വി.എസ് എന്ന രണ്ടക്ഷരം തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു എന്നത് തന്നെ കാരണം.വി.എസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മരിച്ചിട്ടും വി.എസിനെ ഭയക്കുന്ന കള്ളന്‍ വിജയന്‍മാര്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്. ആരാധകര്‍

പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ഓർത്തോപീഡിക് സർജൻ  ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഓർത്തോപീഡിക് പ്രൊഫസർ ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചീഫ് ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരികയാ യിരുന്നു. മുട്ട് മാറ്റിവയ്ക്കൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയിൽ കേരളത്തിലെ തന്നെ പ്രമുഖനായിരുന്നു. ആലുവയിലെ കുടുംബ വസതിയിൽ ഇന്ന് വൈകുന്നേരം 5 മുതൽ നാളെ രാവിലെ 10 മണിവരെ പൊതുദർശനം.നാളെ വൈകിട്ട് 3

ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

school holiday football

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഭർത്താവിന്റെ പുതപ്പിനുള്ളിൽ ശംഖുവരയനെ കടത്തിവിട്ട് യുവതി ; 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലക്ഷ്യമിട്ടോ? യുവാവിന്റെ ദാരുണ മരണത്തിന് പിന്നിലെ യാഥാർഥ്യം തേടി അന്വേഷണം

"Woman accused of killing husband in insurance money murder case."

മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32)​ ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30)​ അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ

ക്ഷേത്രത്തിൽ നഗ്നയായി എത്തിയ യുവതി; ദേവീവിഗ്രഹവുമായി കുളത്തിലേക്ക് ചാടി ദാരുണാന്ത്യം — ദുരൂഹതയിൽ അന്വേഷണം

Hyderabad death investigation

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയതും ദുരൂഹത നിറഞ്ഞതുമായ വഴിത്തിരിവിലേക്ക് . മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയാണ് കഴിഞ്ഞദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് യുവതി വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട്

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അകത്തളങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ഹൈക്കോടതി കണ്ടത് ഗുരുതരമായ ചില കാര്യങ്ങൾ? ഇനി നിർണായക നീക്കം?”

Mental Health Centre

തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്‌ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും