‘കാര്‍മേഘം കാണുമ്പോള്‍ മയിലല്ല, മന്ത്രിയാണ് ആടുന്നത്’: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന് സണ്ണി ജോസഫ്; പ്രാര്‍ഥിക്കാന്‍ ആഹ്വാനം

Sunny Joseph urges prayers for rain

തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. നിലവിലുള്ള ഈ ഊർജ്ജ പ്രതിസന്ധി മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതർ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.