ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ; ജയിലിനുള്ളിൽ കരച്ചിൽ, തൊട്ടടുത്ത പുരുഷ ജയിലിലുള്ള കാമുകനെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതി

Snake murder accused

ലഖ്നൗ: ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ജയിലിലെത്തിയ ആദ്യദിവസം മുഴുവൻ ദാമിനി പവാർ കരയുകയായിരുന്നുവെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലിൽ എത്തിച്ചത് മുതൽ ദാമിനി പവാർ കരയുകയായിരുന്നു. സഹതടവുകാരോട് അല്പനേരം മാത്രമാണ് സംസാരിച്ചത്.

“കോടതി വിശ്വാസം കാത്തു; എല്ലാവർക്കും നന്ദി, ഇനി ആ നാട്ടിലേക്കില്ലെന്ന് സുധാകരന്റെ മക്കൾ — ആശ്വാസത്തിനൊപ്പം വധശിക്ഷ നടപ്പാകുന്നതുവരെ ഭയം”

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ഉറ്റവരാരുമില്ലാത്ത നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു. ‘തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു. വധശിക്ഷ കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമര മരിക്കുന്നതുവരെയും ആ ഭയമുണ്ടാകും. അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?’- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകാതെ പറയുന്നു.

ഹണി മൂണ്‍ പീരിഡ് കഴിഞ്ഞോ, ഡല്‍ഹിയിലെത്തുന്ന വി.ഡി. സതീശനെ കാത്തിരിക്കുന്നതെന്ത് ? പുതിയ അധ്യക്ഷനെ തീരുമാനിച്ചാലും കേരളത്തിലെ കോണ്‍ഗ്രസ് രണ്ടുവഴിക്കോ?

Congress faces internal rift over KSU–Satheesan row and Kerala government issues.

കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന്‍ നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം. അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന്‍ സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഈ പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്‌. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി

മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ച? ഉറക്കഗുളികകളും വിഷാദമരുന്നുകളും മോഷണം, ഡബിൾ ലോക്കറിലെ സുരക്ഷിത മരുന്നുകൾ പോലും അപ്രത്യക്ഷം

Medical college medicine theft

തിരുവന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽനിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണംപോയി. 14-ാം വാർഡിൽ ശനിയാഴ്‌‌ച പുലർച്ചെയാണ് മോഷണം നടന്നത്. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാ‌ർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാ‌തങ്ങളുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ്

കള്ളന്‍ കപ്പലില്‍ തന്നെ, സ്വരാജിന്റെ വാദം തള്ളി കള്ളന്‍ വിജയന്‍, വി.എസിനെ വെട്ടി അന്നും ഇന്നും

സാങ്കേതിക കാരണങ്ങളാണ് തടസ്സമെന്നും, ദേശാഭിമാനിക്കെതിരായ പ്രചാരണം വ്യാജമാണെന്നും കഴിഞ്ഞ ദിവസം എം. സ്വരാജ് വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ പറഞ്ഞതെല്ലാം പൊളിഞ്ഞടുങ്ങുകയാണ്. ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജിന്റെ വാദം തള്ളി നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്ത് വന്നതോടെ വി.എസ് വിഷയത്തില്‍ സിപിഎം നിലപാടും എം. സ്വരാജിന്റെ തീരുമാനവുമൊക്കെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നുമാണ് വിജയന്‍ ചില അഭിമുഖങ്ങളിലൂടെ വ്യക്തമാക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും

വെമ്പായം സംഘർഷം: അനീഷ് പ്രതി, വധശ്രമത്തിന് കേസ്

Vembayam bar attack burn victims receiving treatment

തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇന്നലെയാണ് വെമ്പായം ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സില്‍ മദ്യപിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ അനീഷ് എതിര്‍ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോള്‍

അന്നം മുടക്കിയതല്ല, നടപടി പരാതിയെ തുടർന്നെന്ന് മന്ത്രി; ആലപ്പുഴയിൽ സ്ഥലം കയ്യേറിയെന്ന പരാതിക്കുപിന്നാലെ കമ്മ്യൂണിറ്റി കിച്ചനിൽ നടപടി, നിലവിൽ പദ്ധതി ആലപ്പുഴയിൽ മാത്രം’

Hospital food controversy

തിരുവനന്തപുരം:പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം തടഞ്ഞത്. ആലപ്പുഴയിലെ

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ; മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.

സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ

NSS Ganesh Kumar

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ . സംഘടനയുടെ സമീപകാല നിലപാടുകളെയും പ്രവർത്തനരീതികളെയും കുറിച്ച് അദ്ദേഹം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി