ലഖ്നൗ: ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ജയിലിലെത്തിയ ആദ്യദിവസം മുഴുവൻ ദാമിനി പവാർ കരയുകയായിരുന്നുവെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയിലിൽ എത്തിച്ചത് മുതൽ ദാമിനി പവാർ കരയുകയായിരുന്നു. സഹതടവുകാരോട് അല്പനേരം മാത്രമാണ് സംസാരിച്ചത്. കുടുംബത്തെയും മക്കളെയും ആലോചിച്ച് പലതവണ വിങ്ങിപ്പൊട്ടി. ഇതിനിടൊണ് കാമുകനെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ജയിൽ നിയമത്തിന് വിരുദ്ധമായതിനാൽ ഈ ആവശ്യം അംഗീകരിച്ചില്ലെന്നും ജയിൽ അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്. അതിനിടെ, മീററ്റിലെ കുപ്രസിദ്ധമായ നീലവീപ്പ കൊലക്കേസിലെ പ്രതി മസ്കൻ റാസ്ത്തോഗിയും ദാമിനി പവാറും മീററ്റ് ജയിലിൽ ഒരേഭാഗത്താണ് കഴിയുകയെന്നാണ് സൂചന.
ഇനി കളി നടക്കില്ല, വടിയെടുത്ത് സർക്കാർ; പിഎസ്സി ഉദ്യോഗാർത്ഥികൾക്കായി ആ വലിയ പ്രഖ്യാപനം!


“3 കോടി കൊടുത്താൽ മന്ത്രിക്കസേര!” വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഞെട്ടിക്കും വാഗ്ദാനം, പ്രിയങ്കയുടെ ഓഫിസ് പേരിൽ തട്ടിപ്പ്; സൈബർ പൊലീസ് അന്വേഷണം തുടങ്ങി







