അന്നം മുടക്കിയതല്ല, നടപടി പരാതിയെ തുടർന്നെന്ന് മന്ത്രി; ആലപ്പുഴയിൽ സ്ഥലം കയ്യേറിയെന്ന പരാതിക്കുപിന്നാലെ കമ്മ്യൂണിറ്റി കിച്ചനിൽ നടപടി, നിലവിൽ പദ്ധതി ആലപ്പുഴയിൽ മാത്രം’

Hospital food controversy

തിരുവനന്തപുരം:പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം തടഞ്ഞത്. ആലപ്പുഴയിലെ കാര്യമാണ് കഴിഞ്ഞദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. അത് അംഗീകരിക്കാൻ കഴിയില്ല’- മന്ത്രി വ്യക്തമാക്കി

.ഇന്നലെ ആറൻമുളയിലെത്തിയ മന്ത്രി കെ മുരളീധരൻ ഡിവൈഎഫ്‌ഐ ആയാലും സേവാ ഭാരതി ആയാലും ആശുപത്രിക്ക് പുറത്തുമതി പൊതിച്ചോർ എന്ന് ആവർത്തിച്ചിരുന്നു. ജനവികാരം എതിരാകുമെന്ന് ബോധ്യമായതോടെ വൈകുന്നേരം മന്ത്രി നിലപാട് മയപ്പെടുത്തി പ്രസ്‌താവന ഇറക്കി. 19 വർഷത്തോളമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്‌ഐയും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.