തിരുവനന്തപുരം: പാചകവാതക സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ വിതരണം രണ്ട് ദിവസത്തിലധികം വൈകുന്ന സാഹചര്യങ്ങളിൽ ബുക്കിങ് റദ്ദാക്കുന്നതായി പരാതി. എന്നാൽ ബുക്കിങ് റദ്ദാക്കുന്നതിനുള്ള കാരണം ഉപഭോക്താക്കളെ കൃത്യമായി അറിയിക്കുന്നില്ലെന്നാണ് ആരോപണം.
വിതരണ ഏജൻസികളുടെ അറിവില്ലാതെയാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഉപഭോക്താക്കളുടെ ചില ബുക്കിങ്ങുകൾ സെയിൽസ് ഓഫിസർമാർ നേരിട്ട് റദ്ദാക്കുന്നതെന്നാണ് ഏജൻസി പ്രതിനിധികളുമായി ബന്ധപ്പെട്ടവർ പറയുന്നത്.
അതേസമയം, ഉപഭോക്താവിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് മൂന്ന് തവണ വരെ സിലിണ്ടർ എത്തിക്കാൻ ശ്രമിച്ചിട്ടും വിതരണം നടത്താനാകാത്ത സാഹചര്യത്തിലാണ് ബുക്കിങ് റദ്ദാക്കാൻ അനുമതിയുള്ളതെന്നാണ് ബിപിസിഎൽ അധികൃതരിൽനിന്നുള്ള അനൗദ്യോഗിക വിശദീകരണം.
വീട്ടിൽ ആളില്ലാത്തതിനാൽ സിലിണ്ടർ കൈമാറാൻ കഴിയാതെ വന്നാൽ ഉപഭോക്താവിന്റെ ആവശ്യപ്രകാരം രണ്ടോ മൂന്നോ തവണ വരെ വീണ്ടും വിതരണം നടത്താൻ ശ്രമിക്കാറുണ്ടെന്നും ഏജൻസി പ്രതിനിധികൾ വ്യക്തമാക്കി.
അതേസമയം, ഓണം ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ ആവശ്യത്തിന് മുകളിലുള്ള സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് അനാവശ്യമായി വിതരണ സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പാചകവാതക റീഫിൽ കമ്പനികൾ ഉപഭോക്താക്കളോട് നിർദേശിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പൊന്മുടി വളവ് കയറാൻ പ്രയാസപ്പെട്ട് കെഎസ്ആർടിസി; സൗജന്യ യാത്ര ബസിൽ സ്ത്രീകളുടെ തിരക്ക് ; ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി രക്ഷപെട്ടത് തലനാരിഴയ്ക്ക്!







