തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി, പാര്‍ട്ടിയെ കാര്‍ന്നുതിന്നുന്ന ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍.. ഉള്‍പ്പാര്‍ട്ടി പോര്, വിഭാഗീയത. അങ്ങനെ സിപിഎം കഴിഞ്ഞ കുറച്ചുനാളുകളായി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ പോയാല്‍ കാല്ചുവട്ടില് അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകുമെന്ന് തലതൊട്ടപ്പന്മാര്ക്ക് മനസിലായി. ചുരുക്കി പറഞ്ഞാല്‍ പുതിയ തലമുറ വേറെ വഴിക്ക് പോയി തുടങ്ങിയെന്ന് തിരിച്ചറിഞ്ഞു.
ഇനി തൊലിപ്പുറത്തെ ചികില്‍സ പോര ആഴത്തില്‍ വേണം, അതായത് പാറ്റകളടക്കം അടിച്ചോണ്ടു പോയ ക്ഷുഭിത യൗവനത്തെ തിരിച്ചുകൊണ്ടു വരാന്‍ ജെന്‍സി മോഡിലേയ്ക്ക് നീങ്ങാന്‍ സഖാക്കള്‍ തീരുമാനിച്ചിരിക്കുന്നു. കോക്രോച്ച് ജനത പാര്‍ട്ടി സമരവും വര്‍ത്തമാനകാലത്തെ പാര്‍ട്ടിയുടെ അവസ്ഥയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തനരീതി പരിഷ്കരിക്കാന്‍ രംഗത്തിറങ്ങുകയാണ് സി.പി.എം. സെപ്റ്റംബറില്‍ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തില്‍ കര്‍മ്മപരിപാടി റെഡിയാക്കും.
സമര പ്രചാരണരീതി മാറ്റും. പുതുതലമുറയെ പാര്‍ട്ടിയിലേക്കും പ്രവര്‍ത്തനത്തിലേക്കും ആകര്‍ഷിക്കാനുള്ള സമീപനം ഉണ്ടാക്കും. പരമ്പരാഗത പ്രവര്‍ത്തനരീതിയില്‍ സമൂല അഴിച്ചുപണിയുണ്ടാകണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയിലെയും വര്‍ഗബഹുജന സംഘടനകളിലെയും അംഗങ്ങള്‍ മാത്രമാണ് എല്ലാസമരങ്ങളിലും പങ്കാളിയാകുന്നത്. അല്ലാതെ ആര്‍ക്കു വേണ്ടിയാണോ സമരം അവരില്ലെന്ന്. ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണഭോക്താക്കള്‍ പങ്കെടുക്കുന്ന് എന്ന് ഉറപ്പാക്കണം.
ഡല്‍ഹിയില്‍ പാറ്റ സമരത്തില്‍ കണ്ടത് അതാണല്ലോ. സമരം ജനകീയമാകാന്‍ പാര്‍ട്ടിയുടെ രീതിയും പ്രവര്‍ത്തനവും മാറ്റാനാണ് നീക്കം. അവിടം കൊണ്ട് തീരുന്നില്ല. അവശേഷിക്കുന്ന അപവാദങ്ങള്‍ക്ക് കൂടി പരിഹാരം കാണണം. കൂടുതല്‍ ഫണ്ട് പിരിവുനടത്തുന്ന പാര്‍ട്ടിയും സംഘടനകളുമെന്ന പേരുദോഷം സി.പി.എമ്മിനും പോഷകസംഘടനകള്ക്കുമുണ്ട്. ഇത് മാറ്റിയെടുക്കാന്‍ വേറെയുമുണ്ട് ചര്‍ച്ച. വിശാല സംസ്ഥാനകമ്മിറ്റിയുടെ നടത്തിപ്പുമുതല്‍ ഇത് തുടങ്ങും. പാര്‍ട്ടി സമ്മേളനത്തിന്റെ രീതിയില്‍ത്തന്നെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. താമസം, ഭക്ഷണം എന്നിവക്കെല്ലാം ആര്ഭാടങ്ങളൊഴിവാക്കും.
പൊതുജനങ്ങളില്‍നിന്നുള്ള പിരിവും വേണ്ടെന്നുവെക്കും. ഓരോ പാര്‍ട്ടി അംഗവും കുറഞ്ഞത് 100 രൂപയാണ് ഇതിന്റെ ചെലവിലേക്കു നല്‍കേണ്ടത്. കൂടുതല്‍ വിഹിതം നല്കാനാവുന്നവര്ക്ക് നല്‍കാം. പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സംഘടന, ഭരണപരം എന്നീ നാലു മേഖലകളിലൂന്നിയാണ് തിരുത്തല്‍ കര്‍മ്മപരിപാടി. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍. ഇതില്‍നിന്ന് മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പുതിയ നടപടികളുണ്ടാകും. പി.ബി. അംഗങ്ങളടക്കം നിരീക്ഷകരാകും.
പോഷകസംഘടനകളുടെ പ്രവര്‍ത്തനത്തിനും കര്മപരിപാടിയുണ്ടാകും. ഭരണം ലഭിച്ചപ്പോള്‍ ഭരണപരമായ കാര്യങ്ങളാണ് മുഖ്യമെന്ന രീതിയിലേക്ക് പാര്‍ട്ടിയും സംഘടനകളും മാറിയെന്നതാണ് പ്രധാന സ്വയംവിമര്‍ശനം. ഇതിനിടെ നിയമസഭയിലെ തോല്‍വിയില്‍ സിപിഎം പഠനം നിര്‍ത്തിയിട്ടേയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം എന്തുകൊണ്ടു തോറ്റുവെന്നും എങ്ങനെയെല്ലാം തെറ്റു തിരുത്താമെന്നും പാര്‍ട്ടി തലപുകഞ്ഞ് ചിന്തിച്ചു തീര്‍ന്നിട്ടില്ല.
ഇപ്പോഴിതാ ഈ വിഷയത്തില്‍ സംസ്ഥാന സെന്ററിനെ ഇരുപതിനായിരത്തോളം പേര് അഭിപ്രായം അറിയിച്ചു. തോല്‍വിയുടെ കാരണങ്ങളും തിരുത്തല്‍ നിര്‍ദേശങ്ങളും സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ശേഖരിച്ചത്. നിര്‍ദേശങ്ങള്‍ അടുത്തമാസം കോഴിക്കോട്ടു ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കും. വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളില്‍നിന്നു പ്രതികരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 2 മാസത്തിനിടെ വാട്സാപ്പിലേക്കു 17,000 പേരുടെ സന്ദേശവും, 2,300 ഇമെയില്‍ സന്ദേശങ്ങളും ലഭിച്ചു.
വെബ്സൈറ്റില്‍ 300 പേര് നിര്‍ദേശങ്ങള്‍ അറിയിച്ചു. മുഴുവന്‍ പ്രതികരണങ്ങളും എഐ ടൂള്‍ ഉപയോഗിച്ചു വേര്‍തിരിക്കാനായി എഐ മേഖലയില്‍ പ്രാവീണ്യമുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇതിനു പുറമേ, പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രോഡീകരിക്കുന്നുമുണ്ട്. അതേസമയം എല്ലാവരും ഉറ്റുനോക്കുന്ന നേതൃമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സംസ്ഥാന സമിതിയോഗത്തില്‍ നേതൃമാറ്റ ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല.
300 പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തിനു മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ 200 കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. 13 മുതല്‍ 15 വരെയാണു വിശാല സംസ്ഥാന സമിതിയോഗം. ഏതായാലും മേല്പറഞ്ഞതു പോലെ കാര്യങ്ങളില്‍ സിപിഎം വ്യക്തത വരുത്തുമോ എന്നതാണ് അനി അറിയേണ്ടത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വില്ലൻ വേഷമില്ല, ചിരിപ്പിക്കാനാണ് ഇഷ്ടം ,സിനിമാ നിലപാട് ഇങ്ങനെ ; കേരളത്തിലെത്തുമ്പോൾ യോഗി ബാബുവിന് നിർബന്ധമുള്ളത് ഈ ഒരു കാര്യം!







