തിരുവനന്തപുരം: തമിഴ് സിനിമയിലെ മുൻനിര ഹാസ്യതാരമായ യോഗി ബാബു തന്റെ പുതിയ മലയാള ചിത്രം ‘ഹരിവരാസനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ മനസ് തുറന്നിരിക്കുകയാണ്. ജീവിതത്തിൽ താനൊരു കടുത്ത ഭക്തനാണെങ്കിലും ഇതുവരെ ശബരിമല ദർശനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് താരം വെളിപ്പെടുത്തിന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഒരുക്കിയ സെറ്റിലാണ് ഇതുവരെ ശബരിമലയിൽ പോയിട്ടുള്ളത്. “അയ്യപ്പന്റെ വിളി വരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ആ വിളി ലഭിക്കുന്ന ദിവസം തീർച്ചയായും മല ചവിട്ടും എന്നാണ് യോഗി ബാബു പറഞ്ഞത്.
കേരളത്തോടും മലയാളികളോടും തനിക്കുള്ള പ്രത്യേക ഇഷ്ടവും അദ്ദേഹം പങ്കുവച്ചു. കേരളത്തിലെ നിരവധി സ്ഥലങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ആറ്റുകാൽ ക്ഷേത്രവും ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സന്ദർശിക്കാൻ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കട്ടൻചായ തനിക്ക് ഏറെ പ്രിയമാണെന്നും ചിരിയോടെ കൂട്ടിച്ചേർത്തു. കേരളത്തിലെത്തുമ്പോഴെല്ലാം മലയാളികൾ നൽകുന്ന സ്നേഹവും സ്വീകരണവും മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമയെക്കുറിച്ചും നടൻ വിജയിയെക്കുറിച്ചും ചോദിച്ചപ്പോൾ വികാരഭരിതമായ മറുപടിയാണ് യോഗി ബാബു നൽകിയത്. സിനിമയിൽ നിന്ന് മാറിയാലും വിജയ് തമിഴ് ജനതയ്ക്ക് എന്നും വലിയൊരു സമ്പത്തായിരിക്കുമെന്നും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് മാറ്റമുണ്ടാകില്ലെന്നും യോഗി ബാബു അഭിപ്രായപ്പെട്ടു.
സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും താരം വ്യക്തമായ നിലപാട് പങ്കുവച്ചു. തനിക്ക് കോമഡിയാണ് ഏറ്റവും ഇഷ്ടമെന്നും അതാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വില്ലൻ കഥാപാത്രങ്ങൾ തനിക്ക് ചേരില്ലെന്നും അത്തരം വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും യോഗി ബാബു വ്യക്തമാക്കി. “അടിയും ഇടിയും തനിക്ക് ഇഷ്ട്ടമല്ലെന്നും ആളുകളെ ചിരിപ്പിക്കുന്ന വേഷങ്ങളാണ് പ്രിയം എന്നും യോഗി പറയുന്നു. കോമഡിയിൽ എന്ത് വെല്ലുവിളി വന്നാലും അത് ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷേ വില്ലൻ വേഷങ്ങളിലേക്ക് പോകില്ല. അത് എനിക്ക് സെറ്റാവില്ല,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
വിജയ്, രജനികാന്ത്, അജിത്, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച യോഗി ബാബു, നയൻതാരയ്ക്കൊപ്പമുള്ള ‘കോലമാവ് കോകില’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ വലിയ ജനപ്രീതി നേടിയിരുന്നു. മലയാളത്തിൽ പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തന്റെ ‘സിഗ്നേച്ചർ’ ചുരുണ്ട മുടിയുടെ പിന്നിലെ രസകരമായ വിശേഷങ്ങളും ചിരിയോടെ പങ്കുവെച്ച താരം, മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ കൂടുതൽ മലയാള സിനിമകളുടെ ഭാഗമാകാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കി. കൂടാതെ, ഭാവിയിൽ തമിഴകത്തെ വലിയ ക്യാൻവാസ് ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുകയാണ് യോഗി ബാബു. സൂപ്പർസ്റ്റാർ രജനികാന്ത്, സൂര്യ തുടങ്ങിയ തെന്നിന്ത്യയിലെ മുൻനിര നായകന്മാർക്കൊപ്പമുള്ള വൻകിട അപ്കമിംഗ് പ്രോജക്റ്റുകളാണ് ഇനി അദ്ദേഹത്തെ കാത്തിരിക്കുന്നത്.


ഭാഷാപോഷിണിയില്‍ നേതൃമാറ്റം: എഡിറ്ററായി പി.കെ. രാജശേഖരന് ചുമതലയേല്‍ക്കുന്നു
EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ







