പ്രധാനമന്ത്രി മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല; പ്രധാനമന്ത്രിക്കു നന്ദിയുമായി കൗമാരക്കാരിയുടെ അമ്മ, സോഷ്യൽ മീഡിയ കേസിൽ കേസ് പിൻവലിക്കണമെന്ന അഭ്യർഥന!

നരേന്ദ്ര മോദിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ് കേസിൽ കൗമാരക്കാരിയുടെ അമ്മയുടെ പ്രതികരണം
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരവധി മോശം പോസ്റ്റുകൾ വന്നിരുന്നു.
എന്നാൽ, മോശം ഭാഷ ഉപയോഗിച്ചെന്ന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മകളോടു ക്ഷമിച്ച പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ നോയിഡയിലെ കൗമാരക്കാരിയുടെ അമ്മ, മോദിയുടെ പ്രവൃത്തി മകൾക്ക് പുതുജീവൻ നൽകിയെന്നും പറഞ്ഞു.
‘‘പ്രധാനമന്ത്രി മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല. തന്നെ ഇത്രയധികം വേദനിപ്പിച്ച പെൺകുട്ടിയോട് ക്ഷമിച്ച അദ്ദേഹം വളരെ മാന്യമായ കാര്യം ചെയ്തു. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു. ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം പ്രധാനമന്ത്രി മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് പുതുജീവൻ നൽകി. എന്റെ മകൾക്ക് ഇന്ന് ഒരു പുതിയ ജീവിതം ലഭിച്ചു’’- പെൺകുട്ടിയുടെ അമ്മ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മകളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കണമെന്നും മകൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്നും അമ്മ മോദിയോട് അഭ്യർഥിച്ചു. സംഭവത്തിനു ശേഷം കുടുംബം സൈബർ ആക്രമണത്തിനു ഇരയായെന്നും അവർ പറഞ്ഞു. 18 വയസ്സിൽ താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും നിരോധിക്കണമെന്നും പെൺകുട്ടിയുടെ മാതാവ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു.
ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് നോയിഡ സ്വദേശിയായ കൗമാരക്കാരി മോദിക്കെതിരെ പരാമർശങ്ങൾ നടത്തിയത്. ഈ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇത് തന്റെ ‘ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന്’ വ്യക്തമാക്കി പെൺകുട്ടി വിഡിയോ പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വിഡിയോയിൽ തന്നെക്കുറിച്ച് മോശമായി പറഞ്ഞവരോട് ക്ഷമിച്ചുവെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.