ന്യൂഡൽഹി: രാജ്യത്തെ പ്രളയബാധിത സംസ്ഥാനങ്ങൾക്കായി ദുരന്തനിവാരണസേനയുടെ ഭാഗമായി കേന്ദ്രസർക്കാർ 2117.85 കോടി രൂപ അനുവദിച്ചു. മഴക്കെടുതി രൂക്ഷമായിരിക്കുന്ന ഏഴു സംസ്ഥാനങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ, മണ്ണിടിച്ചിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഗുജറാത്തിനും മഹാരാഷ്ട്രക്കും 500 കോടി രൂപ വീതം, അസമിന് 379.35 കോടി, ഹിമാചൽ പ്രദേശിന് 193.95, ആന്ധ്രപ്രദേശിന് 44.55 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. എന്നാൽ, ഈ ധനസഹായ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മഴക്കെടുതിയിലും കേരളം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് പത്തിലേറെ മരണങ്ങൾ സ്ഥിരീകരിക്കുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും തകർന്നു.സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പേമാരിയിൽ മൂന്ന് സംസ്ഥാനങ്ങൾ ദുരിതത്തിൽ; കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡിൽ വ്യാപക നാശം മഴക്കെടുതിയിൽ 22 മരണം; രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ


“എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”, ശേഷം ചവിയ്ക്ക് നുള്ളൽ : കെ.ടി. ജലീൽ നടത്തിയ അനുമോദന ചടങ്ങ് കുട്ടികളെ അപമാനിക്കാനോ? ; കത്തിപ്പടർന്ന് വിമർശനം!







