പാലക്കാട് : എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ചെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ വിവാദത്തിൽ. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വിജയോത്സവം പരിപാടിയാണ് വിവാദമായത്.
വേദിയിൽ നടന്ന സംഭവം ഇങ്ങനെ;
ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതിയപ്പോൾ ചില അക്ഷരത്തെറ്റുകൾ വന്നതോടെ, “എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”, “അക്ഷരമറിയില്ലേ” എന്നിങ്ങനെ എല്ലാവരുടെയും മുന്നിൽവച്ച് കുട്ടികളെ പരിഹസിച്ചതായി ദൃശ്യങ്ങളിലുണ്ട്. കുട്ടികളുടെ ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
നേട്ടത്തെ അഭിനന്ദിക്കാൻ വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അപമാനിച്ച നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഒരു മുൻ മന്ത്രിയിൽനിന്നും ജനപ്രതിനിധിയിൽനിന്നും ഉണ്ടായതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളെ പരസ്യമായി അപമാനിക്കുന്നത് വിദ്യാഭ്യാസ പ്രവർത്തകരും രക്ഷിതാക്കളും ഒരുപോലെ അപലപിക്കേണ്ട വിഷയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിവിധ കോണുകളിൽനിന്ന് കെ ടി ജലീലിന് എതിരെ വിമർശനങ്ങൾ കത്തിപ്പടരുകയാണ്. എന്നാൽ, ജലീലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക







