ഒരുഭാഗത്ത് ഇറാനുനേരെ ബോംബാക്രമണം, മറുഭാഗത്ത് ഇന്ത്യ, ബ്രസീൽ, കാനഡ, യൂറോപ്പ് എന്നിവയ്ക്കെതിരെ തീരുവയുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുമുന്നണികളിലും ഒരേസമയം സജീവമാണ്. എന്നാൽ യുഎസിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എത്ര ഭീഷണിപ്പെടുത്തിയാലും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സൂചന. തീരുവ തിരിച്ചുകൊണ്ടുവരാൻ പുതിയ വഴി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇത്തരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, പിരിച്ചെടുത്ത

