ഒറ്റ ദിവസത്തെ അതിരൂക്ഷ മഴയിൽ 9 മരണം, 6 പേരെ കാണാതായി, പല സ്ഥലങ്ങളിലും ഉരുൾപൊട്ടൽ; നദി​കൾ കരകവിഞ്ഞു!

കേരളത്തിൽ അതിശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം : കഴിഞ്ഞ രാത്രി മുതൽ കേരളത്തിൽ ശക്തമായി പെയ്‌ത മഴയിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 9 ആയി. ഉരുൾപൊട്ടൽ കാരണം അമ്മയും മകനും മരിച്ചു. കടലിൽ വള്ളം മറിഞ്ഞ് തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ വീതവും കൊല്ലം തങ്കശേരിയിൽ ഒരാളെയും കാണാതായി. കണ്ണൂർ കാഞ്ഞിരപ്പുഴയിലും ഒരാൾ ഒഴുക്കിൽപ്പെട്ടു.നദികൾ കരകവിഞ്ഞ് നാടിനെ വിഴുങ്ങി. കോട്ടയത്തും ഇടുക്കിയിലും കണ്ണൂരും ഉരുൾപൊട്ടി. വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട റാന്നി ഒറ്റപ്പെട്ടു. പത്തോളം ഡാമുകൾ തുറന്നു. ചുരങ്ങളും മലയോര പാതകളും വഴിയുള്ള ഗതാഗതം