തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു വേട്ടയാടുന്ന വയനാടിനെ വീണ്ടുമൊരു വന്‍ വിപത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, വിവാദമായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയ്ക്ക് വഴിവിട്ട് അനുമതി നല്‍കാന്‍ നീക്കം നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശാസ്ത്രീയ പഠനങ്ങള്‍ വേണമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചിറകരിഞ്ഞ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നടപടികളാണ് ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി

