വിദേശ സംഭാവനാ നിയമ ഭേദഗതി വീണ്ടും വിവാദത്തിൽ; അമിത് ഷായുമായി വീണ്ടും ചർച്ച നടത്തിയിട്ടും സഭകൾക്ക് ഉറപ്പില്ല, സ്കൂളുകളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാവി ആശങ്കയിൽ; പുതിയ നിയമത്തിൽ എന്തൊക്കെയാണ് വിവാദ വ്യവസ്ഥകൾ?!

എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെക്കുറിച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന സഭാ പ്രതിനിധികൾ

ന്യൂഡൽഹി: എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ വീണ്ടും അറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നുവെങ്കിലും ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചില്ല. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. ബിൽ പൂർണമായും പിൻവലിക്കുകയോ, അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്ക് വിടുകയോ ചെയ്യണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട