ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും നൽകുന്ന Prevention of Insults to National Honour (Amendment) Bill, 2026 ലോക്സഭയും പാസാക്കി. ഇതോടെ ബില്ലിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 1971ലെ ദേശീയ ബഹുമതി നിയമം കൂടുതൽ ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരമുള്ള കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവോ പിഴയോ
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ എൻഡിഎ യോഗം ഇന്ന് ചേരും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഡീലിമിറ്റേഷൻ ബിൽ 2026 ആണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 എംപിമാരുടെ പിന്തുണ)


