“ഇഡിയറ്റ്”, “അന്ധഭക്ത്” വാക്കുകൾ ആവർത്തിച്ചു; സ്പീക്കറുടെ മുന്നറിയിപ്പ് അവഗണിച്ചു; രാഹുൽ ഗാന്ധിയെ കുടുക്കാൻ അനുരാഗ് താക്കൂർ!

Anurag Thakur privilege notice Rahul Gandhi derogatory remarks Lok Sabha രാഹുൽ ഗാന്ധി അവകാശ ലംഘന നോട്ടീസ് ചിത്രം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി അനുരാഗ് താക്കൂർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ “പാർലമെന്ററി മര്യാദയില്ലാത്തതും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ച് ഗുരുതരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ” ഉന്നയിച്ചെന്നാരോപിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് വ്യാഴാഴ്ച താക്കൂർ നോട്ടീസ് സമർപ്പിച്ചത്. മൂന്ന് പേജുള്ള നോട്ടീസിൽ, വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും, സഭയോടും അമിത് ഷായോടും നിരുപാധികം മാപ്പ് പറയാൻ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകണമെന്നും താക്കൂർ

വന്ദേമാതരവും ഇനി ദേശീയഗാന പദവിയിൽ; ബിൽ ലോക്സഭയും പാസാക്കി, “ജനങ്ങളെ ഭിന്നിപ്പിക്കുന്നു” എന്ന് കനിമൊഴി ; ആലാപനം മനഃപൂർവം തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ്!

Vande Mataram Bill Lok Sabha passed Parliament approval വന്ദേമാതരം ബിൽ ചിത്രം

ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും നൽകുന്ന Prevention of Insults to National Honour (Amendment) Bill, 2026 ലോക്സഭയും പാസാക്കി. ഇതോടെ ബില്ലിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 1971ലെ ദേശീയ ബഹുമതി നിയമം കൂടുതൽ ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരമുള്ള കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവോ പിഴയോ